web analytics

മൂന്നാർ ഒഴിപ്പിക്കൽ; 12 ഏക്കറോളം ഭൂമി സർക്കാർ തിരിച്ചുപിടിച്ചു; കൈയേറിയവരിൽ സിപിഎം നേതാവും

ഇടുക്കി: ചിന്നക്കനാലില്‍ വ്യാജപട്ടയം ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾ കൈയേറിയെടുത്ത ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. 

12 പേര്‍ കൈവശംവെച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്. 

സിപിഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്റുമായ വി.എക്‌സ്. ആല്‍ബിനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു. 

ആല്‍ബിന്‍ രണ്ടര ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ടാണ് ഇവിടെ കൈയേറ്റം കണ്ടെത്തിയത്.

ചിന്നക്കനാലില്‍നിന്ന് വിലക്ക് 70 ഏക്കര്‍ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലായാണ് ഇത്തരത്തിൽ ഭൂമി കൈയേറിയത്. 

ചിന്നക്കനാലില്‍നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴിയിലും ഇതുപോലെ തന്നെ രണ്ടിടത്തായി കൈയേറ്റമുണ്ടായിട്ടുണ്ട്.

കഴിഞ്ഞദിവസവും അഞ്ചുപേര്‍ കൈവശംവെച്ചിരുന്ന ഒന്‍പത് ഏക്കറോളം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചിരുന്നു.

English Summary :

The government has reclaimed land in Chinnakkanal that had been illegally occupied by private individuals using fake land documents.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img