web analytics

കെഎസ്ആർടിസി ട്രാവൽ കാർഡ് കിട്ടിയോ? ; കണ്ടക്ടറോട് ഒന്ന് ചോദിക്കൂ

തിരുവനന്തപുരം: കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ് യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ.

ഒരു ലക്ഷം കാർഡ് അച്ചടിച്ചതിൽ നാൽപതിനായിരത്തിലധികം കാർഡുകൾ ആണ് ഇതിനോടകം വിറ്റുപോയത്.

കാർഡ് കിട്ടാത്ത യാത്രക്കാർ കണ്ടക്ടറോടോ സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിലോ അന്വേഷിച്ചു നോക്കാനും മന്ത്രി നിർദേശം നൽകി.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനുമാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് അവതരിപ്പിച്ചത്.

നിലവിൽ കെഎസ്ആർടിസി കണ്ടക്ടർമാരുടെ പക്കൽനിന്ന് യാത്രക്കാർക്ക് ട്രാവൽ കാർഡ് വാങ്ങാം. കൂടാതെ കണ്ടക്ടർക്ക് തന്നെ മുൻകൂറായി പണം നൽകി കാർഡ് റീച്ചാർജ് ചെയ്യാനും കഴിയും.

ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ്.

യാത്രക്കാർക്ക് ചില്ലറയില്ലാതെയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഈ ട്രാവൽ കാർഡിലൂടെ പരിഹരിക്കപ്പെടും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  1. 100 രൂപയാണ് കാർഡിൻ്റെ ചാർജ്. ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത്. ഒരു വർഷമാണ് കാലാവധി
  2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങിക്കണം.
  3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.
  4. കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ നൽകുക. 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. കൂടാതെ പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.
  5. കേടുപാടുകൾ ( ഓടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല എന്ന് ഓർമിക്കുക.

Summary: Kerala’s Transport Minister K.B. Ganesh Kumar announced that KSRTC’s newly introduced Travel Card has received overwhelming public response. Out of one lakh printed cards, over 40,000 have already been sold

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി...

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ തൃശൂർ...

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Related Articles

Popular Categories

spot_imgspot_img