web analytics

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം 22-ന് കൊച്ചിയിൽ നടക്കാനിരിക്കെ സംഘടനയുടെ നേതൃത്വം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളുണ്ടാകും.

പ്രസിഡന്റ്സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചുവരുമോയെന്നതാണ് താരങ്ങൾ എല്ലാവരും ഉറ്റുനോക്കുന്നത്.

അദ്ദേഹം സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്ന് അഡ്ഹോക് കമ്മിറ്റിയിലെ ചില അംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നു.

ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചില പ്രമുഖർക്കെതിരേ പീഡന ആരോപണം ഉയർന്നിരുന്നു.

ഓഗസ്റ്റിൽ ചില ഭാരവാഹികൾ രാജിവെച്ച ശേഷം ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിച്ചിരുന്നത്.

അമ്മ പ്രസിഡന്റ്പദവിയിൽ അല്ലെങ്കിലും മോഹൻലാൽ കമ്മിറ്റി അംഗമായി തുടർന്നിരുന്നു.

ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിൽ അംഗങ്ങൾക്ക് മുൻസ്ഥാനങ്ങളിൽ തുടരാൻ അനുവാദം നൽകിയേക്കുമെന്നാണ് വിവരം.

മറ്റൊരു തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് മോഹൻലാലിന്റെ നിലപാടെന്നാണ് സൂചന.

എന്നാൽ പൊതുയോഗത്തിൽ വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയർന്നാൽ മോഹൻലാൽ പ്രസിഡന്റ്സ്ഥാനത്തേക്ക് ഉണ്ടാകില്ല.

ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ള കമ്മിറ്റി അംഗങ്ങൾ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ ഞായറാഴ്ചത്തെ പൊതുയോഗം കണ്ടെത്തും. മത്സരമില്ലാതെ ഈ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.

മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക്

കൊച്ചി: നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുളള ആഡംബരവീട് സഞ്ചാരികൾക്കും ആരാധകർക്കുമായി നേരത്തെ തുറന്ന് കൊടുത്തിരുന്നു. ഇപ്പോൾ ഇതാ മോഹൻലാലിന്റെ ഊട്ടിയിലുള്ള ആഡംബര വസതിയും താമസത്തിനായിതുറന്ന് കൊടുക്കുകയാണ്.

അദ്ദേഹത്തിന്റെ പേഴ്സണൽ ഷെഫിന്റെ സേവനവും ഇവിടെ വരുന്ന താമസക്കാർക്ക് ലഭ്യമാണ്. എന്നാൽ 3 കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉള്‍പ്പെടെ സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയില്‍ 37,000 രൂപയാണ് ഒരുരാത്രിയും പകലും തങ്ങാന്‍ വാടകയായി നൽകേണ്ടത്.

മൂന്ന് കിടപ്പുമുറികളില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്‌റൂം ആണ്. മോഹന്‍ലാലിന്റെ മക്കളായ പ്രണവിന്റേയും വിസ്മയയുടേയും പേരിലാണ് മറ്റ് രണ്ട് കിടപ്പുമുറികള്‍ ഉള്ളത്. ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ബംഗ്ലാവിലുണ്ട്.

മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ബറോസിലും ഉപയോഗിച്ച തോക്കുകളുടെ പകര്‍പ്പുകള്‍ സൂക്ഷിച്ച ഗണ്‍ ഹൗസും ഈ വീടിനോട് ചേര്‍ന്നുണ്ട്.

READ MORE: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം; കരാർ കമ്പനി പിഴയടച്ചത് 14,87,000 രൂപ; റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ

വിശാലമായ ഉദ്യാനവും ഇവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാനാകും. ഫാമിലി റൂമില്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നുള്ള 300-ലേറെ കാരിക്കേച്ചറുകള്‍ ഉണ്ട്. ‘ഹൈഡ്എവേ’ എന്ന് പേരിട്ടിരിക്കുന്ന വില്ല സ്വകാര്യവെബ്‌സൈറ്റാണ് വാടകയ്ക്ക് നല്‍കുന്നത്.

25 വര്‍ഷത്തോളമായി മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം പ്രവര്‍ത്തിച്ച ഷെഫിന്റെ സേവനവും ഇവിടെ ലഭ്യമാണ്. കേരളീയഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും.

പത്തുവര്‍ഷം മാത്രമാണ് ഊട്ടിയിലെ ഈ ബംഗ്ലാവിന്റെ പഴക്കം. ഊട്ടിയില്‍നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ ഈ ആഡംബരവസതിയില്‍ എത്താം.

മമ്മൂട്ടിയുടെ വീടും വാടകക്ക്…

മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോൾ ആരാധകർക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുത്തിരിട്ടുണ്ട്.

വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതിനുള്ള അവസരം ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളിലായി എട്ടു പേര്‍ക്ക് താമസിക്കാവുന്നതാണ്.

പ്രൈവറ്റ് തിയേറ്റർ, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പർട്ടി ടൂർ ഉൾപ്പെടെ ഒരു രാത്രി ഇവിടെ തങ്ങാൻ എഴുപത്തയ്യായിരം രൂപയാണ് ഈടാക്കുന്നത്.

ബുക്ക് ചെയ്യാൻ

നിലവിൽ, 9778465700, 9778455700 എന്നീ നമ്പറുകളിൽ ഫോൺ വഴി മാത്രമേ ഈ സൗകര്യം ബുക്ക് ചെയ്യാൻ സാധിക്കും. ഏപ്രിൽ 1 മുതൽ ഇവിടെ താമസത്തിനായി തുറന്നു കൊടുത്തത്. വിശദാംശങ്ങൾക്ക്,എന്ന ഇമെയിൽ വിലാസത്തിലും ഇമെയിൽ അയയ്ക്കാം.

രസകരമായ മറ്റൊരു കാര്യം, ഈ സൗകര്യം ബുക്ക് ചെയ്താൽ മമ്മൂട്ടിയെ കാണാനോ അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനോ കഴിയുമോ എന്ന് പല ആരാധകരും അറിയാൻ ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ നിലവിൽ ‘മമ്മൂട്ടി ഹൗസ്’ ബുക്ക് ചെയ്യുന്നവർക്ക് മമ്മൂട്ടിയെ കാണാൻ സാധിക്കില്ല. എറണാകുളം ഇളംകുളത്തുള്ള വീട്ടിലാണ് മമ്മൂട്ടിയുടെ പുതിയ വീട് ഉള്ളത്.

READ MORE: എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചരണ; മുഖ്യമന്ത്രിയുടെ നാട്ടിലെ ആത്മഹത്യ ഞെട്ടിക്കുന്നത്

മമ്മൂട്ടി ജീവിതത്തില്‍ നല്ലൊരു പങ്കും ചെലവഴിച്ച വീടാണ് പനമ്പിള്ളി ന​ഗറിലേത്. താരത്തിന്റെ ആരാധകര്‍ക്ക് ഇന്നും സുപരിചിതം കെ.സി. ജോസഫ് റോഡിലുള്ള ഈ വീടാണ്.

ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മെഗാസ്റ്റാര്‍ മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളു.

മമ്മൂട്ടി വീടുമാറിയിട്ട് വർഷങ്ങളായെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകരെത്തുന്നത് പനമ്പിള്ളി നഗറിലേക്കാണ്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചിരുന്നതും ഇവിടെയാണ്.

ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടന്‍ കുഞ്ചന്‍ താമസിക്കുന്നതും. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ വെച്ചായിരുന്നു. ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്.

കൊച്ചിയിലെ പനമ്പിള്ളി നഗർ പ്രദേശം മലയാളത്തിലെ നിരവധി അഭിനേതാക്കളും മറ്റ് സെലിബ്രിറ്റികളും താമസിക്കുന്ന ആഡംബര ലൊക്കേഷനാണ്.

English Summary:

The annual general body meeting of the film actors’ association ‘AMMA’ is scheduled to be held in Kochi on the 22nd.
Key decisions regarding the leadership of the organization are expected to be made during the meeting.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

അമേരിക്കയുടെ കണ്ണ് തെറ്റിയോ? പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പസഫിക്കിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന

ബെയ്ജിങ്: കിഴക്കൻ ഏഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്ന്...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

Related Articles

Popular Categories

spot_imgspot_img