web analytics

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന് അടിമയായി രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തുകയും മകനെ ആക്രമിക്കുകയും ചെയ്ത കേസിൽ കൊലയാളിക്ക് 39 വർഷം തടവ് ശിക്ഷ വിധിച്ചു.

മിൽട്ടൺ കീൻസിന് സമീപമുള്ള ബ്ലെച്ച്‌ലിയിലെ ഒരു ഫ്ലാറ്റ് ബ്ലോക്കിൽ വെച്ച് ജാസ്വെൽ ബ്രൗൺ (49) എന്ന പ്രതി തന്റെ പങ്കാളിയായ ജോവാൻ പിയേഴ്സൺ (38) നെയും അയൽവാസിയായ ടിയോഹ്ന ഗ്രാന്റ് (24) നെയും കൊലപ്പെടുത്തിയത്.

കൊക്കെയ്ൻ വലിച്ച ലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയത്. കോടതിയിൽ രണ്ട് കൊലപാതകങ്ങളും ബ്രൗൺ സമ്മതിച്ചു, (UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:)

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം !

കൂടാതെ 17 വയസ്സുള്ള മകൻ ജെയ്ക്കിനെയും (17) അയൽക്കാരനായ ബ്രാഡ്‌ലി ലാറ്ററിനെയും (30) കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

ബ്രൗണിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ജസ്റ്റിസ് കെർ, പരോളിനായി പരിഗണിക്കുന്നതിന് മുമ്പ് കുറഞ്ഞത് 39 വർഷം തടവ് അനുഭവിക്കുമെന്ന് പറഞ്ഞു.

തെയിംസ് വാലി പോലീസ് ജാസ്വെൽ ബ്രൗണിനെ “ഡേഞ്ചർ” എന്നാണ് വിശേഷിപ്പിച്ചത്. തുടർച്ചയായി ഇയാളുടെ കുത്തേറ്റതിനെ തുടർന്ന് പിയേഴ്സണും ഗ്രാന്റും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ലൂട്ടൺ ക്രൗൺ കോടതിയിലെ വിചാരണയിൽ തെളിഞ്ഞു.

ബ്രൗണിനൊപ്പം ഒരു ഫ്ലാറ്റ് ബ്ലോക്കിലാണ് മിസ് പിയേഴ്‌സൺ താമസിച്ചിരുന്നത്, അവിടെ അവർ ക്രാക്ക് കൊക്കെയ്ൻ വലിച്ചിരുന്നു.

ബ്രൗണിന്റെ മകൻ ജെയ്ക്ക് (ഇപ്പോൾ 18 വയസ്സ്) അവിടെയെത്തി, അവനും ആക്രമിക്കപ്പെട്ടു, പക്ഷേ അയാൾ രക്ഷപ്പെട്ടു.
മിസ് ഗ്രാന്റ് അയൽപക്കത്തെ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നു, സ്ഥലത്തെത്തിയ അവർ കൊല്ലപ്പെട്ടു,

ഭർത്താവും അക്രമത്തിന് ഇരയായെങ്കിലും അവർ രക്ഷപെട്ടു. പിയേഴ്സന്റെ നായ ടില്ലിക്കും കുത്തേറ്റെങ്കിലും അതിജീവിച്ചു. ബ്രൗൺ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു,

പക്ഷേ ദൃക്‌സാക്ഷികൾ പ്രതിയെ കാണുകയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. “സ്വയം പ്രതിരോധമല്ല, കൊലപാതകമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.

ആണവ ബോംബുകൾ സംഭരിച്ചിരിക്കുന്ന സ്ഥലത്ത് മിസൈലോ മറ്റു സ്ഫോടകവസ്തുക്കളോ പതിച്ചാൽ അത് ആണവ ബോംബ് സ്ഫോടനത്തിന് കാരണമാകുമോ ?

പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രമുണ്ട്. അതിനു ചുറ്റും ഇലക്ട്രോണുകൾകറങ്ങുന്നു.

എങ്ങനെയാണോ ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്, ഏതാണ്ടതു പോലെ. ഈ ന്യൂക്ലിയസ് എന്നാൽ ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഊർജ്ജം അപാരമാണ്.

ഒരു കുഞ്ഞൻ ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന എനർജി ഏതാണ്ട് ഇരുപതിനായിരം കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണ്.

ഈ ഊർജ്ജം ഉപയോഗിച്ചാണ് ഒരു ന്യൂക്ലിയസ്സിനെ കെട്ടിവച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ കെട്ട് പൊട്ടിച്ചാൽ ഈ ഊർജ്ജം പുറത്തു വരും. ഈ കെട്ടുകൾ പൊട്ടിച്ച് ഊർജ്ജം പുറത്ത് വരുത്തുന്ന പരിപാടിയാണ് ആറ്റംബോംബിൽ നടക്കുന്നത്.

എല്ലാത്തരം മൂലകങ്ങളുടെ ന്യൂക്ലിയസ്സും ഇങ്ങനെ എളുപ്പം പൊട്ടിക്കാനാവില്ല. റേഡിയോ ആക്റ്റീവായ ചില പദാർത്ഥങ്ങളുടെ ന്യൂക്ലിയസ് മാത്രമേ ഇങ്ങനെ എളുപ്പം പൊട്ടിക്കാനാകൂ.

യുറേനിയം 235, പ്ലൂട്ടോണിയം 239 എന്നിവയാണ് ഇതിനായി ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്.ഇവ കൂടാതെ കേരളത്തിൻ്റെ കടൽത്തീരത്തെ കരിമണലിൽ കാണപ്പെടുന്ന തോറിയം ഇതിനായി ഉപയോഗിക്കാം.

തോറിയത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന യുറേനിയം 233ഉം ഒരു ആണവ പദാർത്ഥമാണ്. ന്യൂക്ലിയസ്സിൻ്റെ കെട്ടെറിഞ്ഞു പൊട്ടിക്കുവാൻ ഉപയോഗിക്കുന്ന ചെറുകല്ലുകളാണ് ന്യൂട്രോണുകൾ. പ്രോട്ടോണുകളെ ഈ പരിപാടിക്ക് പറ്റില്ല.

കാരണം അവയ്ക്ക് പോസിറ്റീവ് ചാർജ്ജുണ്ട്. അതിനെ ന്യൂക്ലിയസ് അടുപ്പിക്കില്ല. വികർഷിച്ച് ഓടിയ്ക്കും.. ന്യൂട്രോണുകളെ വേഗത വർദ്ധിപ്പിച്ച് യുറേനിയം 235 ൻ്റെ ന്യൂക്ലിയസ്സിനു നേരെ തൊടൂത്തു വിടുന്നു.

ന്യൂക്ലിയസ്സിൽ നിന്നും ഊർജ്ജത്തോടൊപ്പം ധാരാളം ന്യൂട്രോണുകളും

ഇത് ന്യൂക്ലിയസ്സിനെ രണ്ടായി പിളർത്തുകയും അതിൽ നിന്നും ഏതാണ്ട് ഇരുപതിനായിരം TNT ഊർജ്ജം പുറത്തു വരികയും ചെയ്യും.

ഇങ്ങനെ പിളരപ്പെടുന്ന ന്യൂക്ലിയസ്സിൽ നിന്നും ഊർജ്ജത്തോടൊപ്പം ധാരാളം ന്യൂട്രോണുകളും പുറത്തു വരുന്നു.

ഇവ അടുത്തുള്ള യുറേനിയം അറ്റങ്ങളെ പിളർത്തുന്നു.ഇത് നിമിഷ നേരങ്ങൾക്കുള്ളിൽ ഒരു ചെയിൻ റിയാക്ഷനായി മാറുകയും കോടിക്കണക്കിന് ആറ്റങ്ങൾ പിളർക്കപ്പെടുകയും ചെയ്യുന്നു.

ഒരാറ്റം പിളർന്നാൽ 20000 TNT ഊർജ്ജമാണ് പുറത്തു വരുന്നതെങ്കിൽ കോടിക്കണക്കിന് ആറ്റങ്ങൾ പിളർന്നാലുള്ള അവസ്ഥ ഊഹിക്കാമല്ലോ?!

അങ്ങനെയാണ് ഒരു അറ്റംബോംബ് സ്ഫോടനത്തിൽ നൂറുകണക്കിന് കിലോമീറ്റർ സ്ഥലം അഗ്നിക്കിരയാവുന്നത്. മാത്രമല്ല ഇങ്ങനെ പിളർക്കുമ്പോൾ മറ്റൊരാൾ കൂടി പുറത്തു വരും. അതിവിനാശകാരികളായ ഗാമാറേഡിയേഷൻ..

അത് ശരീരത്തിൽ പതിച്ചാൽ ശരീരം കരിയുക മാത്രമല്ല അയോണികരിക്കപ്പെടുകയും ചെയ്യും. പിളർക്കപ്പെടുന്ന ന്യൂക്ലിയസുകളും റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളാണ്.

അവ മണ്ണിൽ ദശലക്ഷക്കണക്കിന് വർഷം വരെ നിലനിൽക്കുകയും ഗാമാ കിരണങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യും.

അത് ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഒരു പ്രദേശത്തെ ലക്ഷക്കണക്കിന് വർഷങ്ങളോളം ഒരു ജീവജാലങ്ങൾക്കും ജീവിക്കുവാനാകാത്ത പരിതസ്ഥിതി സൃഷ്ടിക്കുവാൻ ഒരു ആറ്റംബോംബ് സ്ഫോടനത്തിന് കഴിയും.

ന്യൂക്ലിയസ്സിനെ പിളർത്തുന്ന പ്രവർത്തനത്തെ ന്യൂക്ലിയർ ഫിഷനെന്നു പറയുന്നു. അറ്റംബോംബുകളെല്ലാം ഇത്തരം ഫിഷൻ ബോംബുകളാണ്.

ഇതിനെക്കാൾ വിനാശകാരികളായ മറ്റൊരു തരം ബോംബുമുണ്ട്. ഹൈഡ്രജൻ ബോംബുകൾ.. അഥവാ ഫ്യൂഷൻ ബോംബുകൾ.

ഇവിടെ നടക്കുന്നത് അറ്റംബോംബിൽ നടക്കുന്നതിന് നേരെ വിരുദ്ധമായ ഒരു പ്രവർത്തനമാണ്. അറ്റംബോംബിൽ ന്യൂക്ലിയസ്സിനെ രണ്ടാക്കി

പിളർക്കുകയാണെങ്കിൽ ഇവിടെ രണ്ടു ചെറിയ ന്യൂക്ലിയസുകളെ സംയോജിപ്പിച്ച് ഒരു വലിയ ന്യൂക്ലിയസ് ഉണ്ടാക്കുന്ന പരിപാടിയാണ്.

ഇങ്ങനെ ന്യൂക്ലിയസ്സുകൾ സംയോജിച്ചാലും ഊർജ്ജം പുറത്തു വരും. ഒരു യൂണിറ്റ് ദ്രവ്യത്തിൻ്റെ സംയോജനത്തിൽ പുറത്തു വരുന്ന ഊർജ്ജം വിഘടനത്തിൽ പുറത്തു വരുന്നതിൻ്റെ ഏതാണ്ട് നാലിരട്ടിയാണ്.

അതിനാൽത്തന്നെ ഒരു അറ്റംബോംബിനേക്കാൾ പതിൻമടങ്ങ് വിനാശകാരിയാണ് ഒരു ഹൈഡ്രജൻ ബോംബ്. പക്ഷെ ഇത് അല്പം കൂടി സങ്കീർണ്ണമാണ്. ഒരു ഹൈഡ്രജൻ ബോംബിനെ ട്രിഗർ ചെയ്യുവാൻ ആദ്യം ഒരു അറ്റംബോംബ് പൊട്ടിക്കണം

അത്യന്തം വിനാശകാരികളാണ് അറ്റോമിക് ബോംബുകൾ.. ഒരു തലമുറയെ മാത്രമല്ല അനേകായിരം പിൻതലമുറകളേയും അത് ഗുരുതരമായി ബാധിക്കും.

അതിനാൽത്തന്നെ ഇത്തരം ആയുധങ്ങൾ ചിന്താശക്തിയില്ലാത്ത ഭരണാധികാരികൾ ഭരിക്കുന്ന രാഷ്ട്രങ്ങളുടേയും തീവ്രവാദ സംഘടനകളുടെയും നിയന്ത്രണത്തിൽപ്പെടുന്നത് ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. കടപ്പാട്

Summary: In the UK, a man has been sentenced to 39 years in prison for fatally stabbing two women and attacking his son on Christmas Day while under the influence of drugs.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ബാരിക്കേഡുകൾ മറിച്ചിട്ട് ആരാധകർ; ചെന്നൈയിൽ വിജയ്‍യുടെ റാലിക്കിടെ അപകടം; യുവാവിന്റെ നില ഗുരുതരം, ആറുപേർക്ക് പരിക്ക്

വിജയ്‍യുടെ റാലിക്കിടെ അപകടം; ആറുപേർക്ക് പരിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമാകാൻ ശ്രമിക്കുന്ന നടൻ...

ബത്തേരിയെ നടുക്കി വീണ്ടും കാട്ടാനയാക്രമണം: കൃഷിയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: പച്ചപ്പണിഞ്ഞ വയനാടൻ മണ്ണ് വീണ്ടും ചോരയണിഞ്ഞിരിക്കുന്നു. സുൽത്താൻ ബത്തേരി വടക്കനാട്...

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം; ‘തായ് കിഴവി’യിലൂടെ വീണ്ടും കരിയർ ബെസ്റ്റ്

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം;...

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന് കോടി രൂപയുടെ കറൻസി എവിടെ

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന്...

തമിഴ്നാട്ടിൽ സീറ്റ് വിഭജനം തീർന്നു; കോൺഗ്രസ് 28 സീറ്റിൽ മത്സരിക്കും, ഒരു രാജ്യസഭാ സീറ്റും

തമിഴ്നാട്ടിൽ സീറ്റ് വിഭജനം തീർന്നു; കോൺഗ്രസ് 28 സീറ്റിൽ മത്സരിക്കും, ഒരു...

Related Articles

Popular Categories

spot_imgspot_img