ചന്ദ്രയാന്‍ 3: നടന്‍ പ്രകാശ് രാജിനെതിരെ കേസ്

 

ബംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയില്‍ കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.

ഒരാള്‍ ലുങ്കിയുടുത്ത ഒരാള്‍ ചായ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുന്ന ചിത്രമായിരുന്നു ഇത്. ചന്ദ്രനില്‍ നിന്ന് വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ചിത്രം ഇതാണ് പരിഹാസമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. ചായയടിക്കുന്നയാളിനെയും ചന്ദ്രയാനെയും, ചേര്‍ത്തുള്ള ഈ പരിഹാസമാണ് കേസിന് കാരണമായിരിക്കുന്നത്.

പ്രകാശ് രാജിന്റെ പരിഹാസം നിറഞ്ഞ പോസ്റ്റിന് പിന്നാലെ ഹിന്ദു സംഘടനകളാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ബാഗല്‍ക്കോട്ട് ജില്ലയിലെ ബാനഹട്ടി പോലീസ് സ്റ്റേഷനിലാണ് പ്രകാശ് രാജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നടനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അതേസമയം പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ കഴിഞ്ഞ ദിവസം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തീര്‍ത്തും അപലപനീയമായ പോസ്റ്റാണിതെന്നായിരുന്നു വിമര്‍ശനം. രാജ്യത്തിന്റെ അഭിമാനമായിട്ടാണ് ചന്ദ്രയാന്‍ മൂന്നിനെ കാണുന്നതെന്നായിരുന്നു കമന്റുകള്‍. നിങ്ങള്‍ ഒരു കാര്യത്തെ വെറുക്കാന്‍ തുടങ്ങിയാല്‍, പതിയെ നിങ്ങള്‍ എല്ലാത്തിനെയും വെറുക്കാന്‍ തുടങ്ങും. പതിയെ വ്യക്തി, പ്രത്യയശാസ്ത്രം, ദേശീയ നേട്ടം എന്നിവ തമ്മിലുള്ള വ്യത്യാസം മറന്നുപോകും. കഴിവുള്ള ഒരു നടന്‍ ഇത്തരത്തില്‍ പെരുമാറുന്നത് സങ്കടകരമാണെന്നും കൊമേഡിയന്‍ അപൂര്‍വ ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ് രംഗത്തെത്തി. വിദ്വേഷത്തിന് വിദ്വേഷം മാത്രമേ കാണാന്‍ സാധിക്കൂ. താന്‍ ആംസ്ട്രോങ്ങിന്റെ കാലം മുതലുള്ള ഒരു തമാശയെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ ചായക്കടക്കാരെ കുറിച്ചുള്ളതാണ് അത്. നിങ്ങള്‍ക്ക് ഈ തമാശ മനസ്സിലായില്ലെങ്കില്‍, നിങ്ങള്‍ തന്നെ തമാശയായി മാറുമെന്നും പ്രകാശ് രാജ് പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ...

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു....

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം....

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!