web analytics

ചന്ദനമരം കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ

ചന്ദനമരം കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ.

ഇടുക്കി: തൂക്കുപാലത്ത് എഴു കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ. കമ്പംമെട്ട് സ്വദേശികളായ പല്ലാമറ്റം സിബിച്ചൻ ദേവസ്യ(46), പല്ലാമറ്റം സുരേഷ് (45)എന്നിവരെയാണ് കുമളി വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരംഅറിഞ്ഞ അന്വേഷണ സംഘം കച്ചവടക്കാരെന്ന വ്യാജേനയാണ് സിബിച്ചനെ സമീപിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദന തടികൾ കണ്ടെത്തുകയും ചെയ്തത്.

മുണ്ടിയെരുമയിലെ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് നിന്ന 60ഇഞ്ച് വണ്ണം ഉള്ള ചന്ദനമരം വെട്ടി കഷ്ണങ്ങൾ ആക്കി സിബിച്ചൻ ദേവസ്യയുടെ വീട്ടിൽ സുക്ഷിക്കുകയായിരുന്നു.

അതിൽ നിന്ന് എഴ് കിലോ ചന്ദനത്തിന്റെ കാതൽ വില്പനക്ക് ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി: എമർജൻസി എക്സിറ്റിലൂടെ ചാടി രക്ഷപ്പെട്ട യുവാവ് ദുരന്തത്തെക്കുറിച്ച് പറയുന്നത്….

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ആശ്വാസം നൽകുന്ന ഒരു വാർത്ത പുറത്തെത്തിയിരിക്കുകയാണ്. യാത്രക്കാരനെ ജീവനോടെ കണ്ടെത്തി. വിമാനത്തിൽ നിന്നും ജീവനോടെ ഒരാൾ രക്ഷപ്പെട്ടതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബ്രിട്ടീഷ് പൗരനായ 38 വയസ്സുള്ള രമേശ് വിശ്വാസ് കുമാർ എന്നയാൾ ആണ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി എന്നാണു സൂചന. ഏതായാലും ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞു എന്ന വാർത്ത ഏറെ ആശ്വാസം നൽകുന്നതാണ്…Read More

വിമാന ദുരന്തം; വില്ലനായത് പക്ഷിയോ?

“ഒരു വലിയ സ്ഫോടനം കേട്ടു, വിമാനം ശക്തമായി കുലുങ്ങാൻ തുടങ്ങി,” നെഞ്ചിനും കണ്ണിനും കാലിനും പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി കിടക്കയിൽ നിന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞു. “ഞാൻ എങ്ങനെ പുറത്തുകടന്നുവെന്ന് എനിക്കറിയില്ല – ഒരുപക്ഷേ എമർജൻസി എക്സിറ്റ് വഴി ആയിരിക്കാം. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു.” അദ്ദേഹം പറയുന്നു…Read More

കാന്താര 2 സെറ്റിൽ വീണ്ടും മരണം

സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം…Read More

രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം


കൊല്ലം: വീട്ടിലെ ​ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.

വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

അപകടം നടക്കുമ്പോൾ എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തിയ ശേഷം കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.

കുറ്റിയിട്ടിരുന്ന വാതിൽ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് കരുതുന്നത്….Read More


spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img