web analytics

കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; നിലമ്പൂരിൽ 15-കാരനു ദാരുണാന്ത്യം; ഒപ്പം ഉണ്ടായിരുന്നവർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിൽ കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.

ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും ആശുപത്രിയിലെത്തി.

അനധികൃതമായ ഫെൻസിങ്ങാണോ അപകടമുണ്ടാക്കിയതെന്ന് പരിശോധിക്കണമെന്ന് എം. സ്വരാജ് പറഞ്ഞു. ദുഃഖകരമായ സാഹചര്യമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സ്വരാജ് പറഞ്ഞു.

സർക്കാർ സ്പോൺസേഡ് കൊലപാതകമാണ് നടന്നതെന്ന് ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ സമ്മതത്തോടെയാണ് ഇത്തരം കെണികൾ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം നേതാക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

നിലമ്പൂരിൽ പൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തി. റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. റോഡ് ഉപരോധിക്കുന്നവരെ പൊലീസ് വാഹനത്തിൽ മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചു.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

Related Articles

Popular Categories

spot_imgspot_img