web analytics

ബക്രീദ്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തിരുവനന്തപുരം∙ ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 6) അവധി പ്രഖ്യാപിച്ചു.

ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക‌ും ഇന്ന് (ജൂൺ 6)അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും അറിയിച്ചു.

36 ലക്ഷംരൂപയുടെ ആഡംബര കാർ; എം സ്വരാജ് വിവാദത്തിൽ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയ എം സ്വരാജ് വിവാദത്തിലായത് സ്വത്ത് വിവര ചർച്ചയോടെയാണ്.

നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ 36 ലക്ഷംരൂപയുടെ ആഡംബര കാർ ജീപ്പ് മെറിഡിയനും രേഖപ്പെടുത്തിയതോടെയാണ് മുൻ എംഎൽഎയുടെ സ്വത്ത് സമ്പാദനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിചെളിച്ചത്.

വിവാദത്തിലായതിന് പിന്നാലെ സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്ന മറുപടിയുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് തന്നെ രംഗത്ത് വന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യയാണ് വാങ്ങിയതെന്നാണ് എം സ്വരാജ് പറയുന്നത്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പ എടുത്താണ് കാർ വാങ്ങിയതെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.

ഇക്കാര്യം സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ടെന്നും ഭാര്യ ഒരു സംരംഭകയാണെന്നും അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ടെന്നും എം സ്വരാജ് വ്യക്തമാക്കി.

ഈ നാട്ടിൽ ആർക്കും വായ്പ എടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. സോഷ്യൽമീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ ഞാൻ ഭാര്യയോടു പറയാം, അത്രേയുള്ളൂ.

സത്യവാങ്മൂലം നോക്കിയാൽ കാര്യങ്ങൾ എല്ലാം അറിയാമെന്നും എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. അത് വിൽക്കുകയാണ് ചെയ്തതെന്നും സ്വരാജ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മഹീന്ദ്ര എസ്‌യുവികൾക്ക്...

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിനെതിരെ...

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ ഇല്ലാതിരുന്നതിന് കാരണം

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ...

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ സിഗരറ്റ്...

‘ഞാൻ മത്സരം കണ്ടില്ല, അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്’; ലോകകപ്പ് വിജയത്തിൽ അമിതാഭ് ബച്ചന്റെ രസകരമായ പ്രതികരണം

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നിലനിർത്തിയതിന് പിന്നാലെ...

Related Articles

Popular Categories

spot_imgspot_img