web analytics

എനിക്കൊരുപാട് പ്രൊപ്പോസൽ വരുന്നുണ്ട്; യഥാർഥ പേര് രേണു സുധി എന്നല്ല

വാഹനാപകടത്തിൽ വിടവാങ്ങിയ മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നിരവധി ഷോട്ട് ഫിലിമുകളിലും റീലുകളിലും രേണു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തേപ്പറ്റിയും വിവാഹത്തെപ്പറ്റിയും മനസ്സ്തുറക്കുകയാണ് രേണു സുധി.

തന്റെ യഥാര്‍ത്ഥ പേര് രേണു സുധി എന്നല്ല എന്ന് അവർ പറയുന്നു. യഥാര്‍ത്ഥ പേര് രേഷ്മ തങ്കച്ചന്‍ എന്നാണ്. വീട്ടില്‍ വിളിച്ചിരുന്ന പേരാണ് രേണു സുധി. ഈ പേര് സുധി ചേട്ടന് ഇഷ്ടമായതുകൊണ്ട് അങ്ങനെ വിളിച്ചിരുന്നതാണ്.

തന്റെ പേരിനൊപ്പം സുധി എന്ന് ഉപയോഗിക്കുന്നതിനെതിരെ പലരും എതിരഭിപ്രായം രേഖപ്പെടുത്താറുണ്ടെന്നും രേണു പറയുന്നു. എന്നാൽ മറ്റൊരു വിവാഹം കഴിക്കുകയാണെങ്കില്‍ മാത്രമേ പേരിനൊപ്പമുള്ള സുധിയെ മുറിച്ച് മാറ്റുകയുള്ളൂവെന്നും അതുവരെ താന്‍ രേണു സുധി എന്ന് തന്നെ അറിയപ്പെടുമെന്നും അവർ വ്യക്തമാക്കി.

സുധിയുമായി പ്രണയത്തിലായി മൂന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് വിവാഹം നടന്നത്. ഇപ്പോൾ തനിക്ക് നിരവധി വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും രേണു സുധി പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു ഇക്കാര്യങ്ങൾ പറഞ്ഞത്.

ഡിവോഴ്‌സിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റൊരു ദുബായ്ക്കാരനും തന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി സമീപിച്ചു. എന്നാല്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ഞാൻ അവരോട് പറഞ്ഞത്. സുധിയോട് ഇപ്പോഴും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നുണ്ടെന്നും അവര്‍ പറയുന്നുണ്ട്.

ഞാനിപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്ന ആളാണ്. എനിക്ക് ഒന്നും തരാന്‍ ആരുമില്ല, എന്റെ കുട്ടികള്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കാനായാണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നത് എന്നും രേണു സുധി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു:...

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ്...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

Related Articles

Popular Categories

spot_imgspot_img