web analytics

ശശി തരൂരിനും സ്പെല്ലിംഗ് മിസ്റ്റേക്ക്; പോസ്റ്റ് ചെയ്തത് ആന മണ്ടത്തരം; എടുത്തിട്ടലക്കി സോഷ്യൽ മീഡിയ

അധികം പരിചയിക്കാത്ത പുതിയ ഇംഗ്ലീഷ്​ വാക്കുകളെ പരിചയപ്പെടുത്തുന്ന വ്യക്തിയാണ്​ ശശി തരൂർ എം.പി. ട്വിറ്ററിൽ പങ്കുവെക്കുന്ന രസകരമായ വാക്കുകളിലൂടെ ആളുകളെ കുഴക്കാറുമുണ്ട്

ഫരാഗോയും വെബകൂഫും മുതല്‍ അല്ലൊഡോക്​സോഫോബിയ, ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ വരെ ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും തരൂര്‍ പരിചയപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകൾ അത്രക്കുണ്ട്.

എന്നാല്‍ തരൂരിന് ഇക്കഴിഞ്ഞ ദിവസം ഒരബദ്ധം പറ്റി. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശിതരൂരിയന്‍ ഇംഗ്ലീഷിന് ഒരു ഉഗ്രന്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക്. ഷാളിന് (Shawl) പകരം ഷോ (show) എന്നായിപ്പോയി.

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സംഘം പാനമയില്‍ സന്ദര്‍ശനം നടത്തുകയാണ്.

പാനമ നാഷണല്‍ അസംബ്‌ളി പ്രസിഡന്റും വനിതയുമായ ഡാന കാസ്റ്റനേഡയെ സന്ദര്‍ശിച്ചപ്പോള്‍ തരൂര്‍ ഇന്ത്യയുടെ ഉപഹാരമായി ഒരു കശ്മീരി ഷാള്‍ സമ്മാനിച്ചിരുന്നു. ഇതേക്കുറിച്ച് എക്‌സില്‍ എഴുതിയപ്പോഴാണ് ഷാള്‍ എന്നതിന് പകരം ഷോ എന്ന് എഴുതിയത്. After l presented her with a Kashmiri show, from the place where terror had struck എന്നാണ് എഴുതിയത്.

അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞ തരൂര്‍ ഉടന്‍ തന്നെ തിരുത്തിയെങ്കിലും അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരും വിമര്‍ശകരുമൊക്കെ കമന്റുകളുമായി എക്‌സില്‍ ഇപ്പോഴും അഴിഞ്ഞാടുകയാണ്

കൗതുകത്തോടെയും ചിലരെല്ലാം ആശ്ചര്യത്തോടെയും കമൻ്റുകളിലൂടെ പ്രതികരിക്കുന്നുമുണ്ട്.

കാശ്മീരി ഷാളിന് പകരം യുദ്ധ വിജയത്തിന്റെ പ്രതീകമായ പ്രതിമയാണ് ഡാന കാസ്റ്റനേഡ തിരികെ സമ്മാനമായി നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

Related Articles

Popular Categories

spot_imgspot_img