രോഗവ്യാപനം ഇല്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കി കളക്‌ടർ

യുവതിക്ക് നിപ ബാധിച്ചതിനെ തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. ഇത് കൂടാതെ മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഈ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.

വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

പാകിസ്ഥാൻ ലക്ഷ്യമിട്ടത് രാജ്യം നടുങ്ങിവിറയ്ക്കുന്ന തരത്തിലുള്ള ആക്രമണം, പദ്ധതി തകർത്ത് ഇന്ത്യ, പിടിയിലായവരിൽ നേപ്പാളിയും

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം. കൃത്യമായ വിവരം ശേഖരിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമം തകർത്തു.

നേപ്പാൾ പൗരനായ ഭീകരന്റെ സഹായത്തോടെ ആക്രമണം നടത്താനാണ് ശ്രമം നടത്തിയത്. പാകിസ്ഥാൻ എംബസിക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

പാകിസ്താൻ ചാരനായ റാഞ്ചി സ്വദേശി അഖ്ലഖ് അസം, നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി എന്നിവരെ പിടികൂടിയിട്ടുണ്ട്. മൂന്ന് മാസമായി ആക്രമണത്തിനായുള്ളള്ള തയാറെടുപ്പിലായിരുന്നു ഇവർ.

എന്നാൽ ഈ വിവരം കൃത്യമായി മനസിലാക്കിയ രഹസ്യാന്വേഷണ ഏജൻസികളും ഇവർക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. സൈനിക ക്യാമ്പുകൾ ഉൾപ്പെടെയുള്ളവയാണ് സംഘം ലക്ഷ്യമിട്ടത്.

ഇന്ത്യയിൽ നിന്നും ശേഖരിച്ച വിവരങ്ങളുമായി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശി പിടിയിലായത്. ഇയാൾ പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചയാളാണ്. അൻസാരിക്ക് ഡൽഹിയിൽ സഹായങ്ങൾ ചെയ്തുനൽകിയത് റാഞ്ചിസ്വദേശിയാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിനും ഈ ആക്രമണ പദ്ധതി സംബന്ധിച്ച് വിവരം ഉണ്ടായിരുന്നു. ഹൈക്കമീഷൻ ഉദ്യോഗസ്ഥരായ മുസമ്മിൽ, ഡാനിഷ് എന്നിവർക്കാണ് ഭീകരരുമായി ബന്ധമുള്ളതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img