web analytics

കാലവ‌ർഷം എത്തുന്നതിന് മുന്നോടിയായി വരുന്നത് അതിശക്ത മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവ‌ർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 24 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 25 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതെ സമയം, കർണാടക- ഗോവ തീരത്തിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടതോടെ അറബി കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും. സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെയാണ്

21/05/2025: കണ്ണൂർ, കാസറഗോഡ്

23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ

24/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

25/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

21/05/2025: കോഴിക്കോട്, വയനാട്

22/05/2025: കണ്ണൂർ, കാസറഗോഡ്

23/05/2025: ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

24/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

25/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

നീതി മെഡിക്കൽ സ്റ്റോർ പൂട്ടാൻ നീക്കം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ബി.ജെ.പി, കല്ലൂർക്കാട് സംഘർഷാവസ്ഥ

കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ...

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ

ടെഹ്‌റാൻ: ലോകരാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി ഇറാൻ പ്രസിഡന്റ് മസൂദ്...

സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

Related Articles

Popular Categories

spot_imgspot_img