web analytics

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം; സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്തു ബാര്‍ അസോസിയേഷൻ

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂര മർദ്ദനം. കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ചാണ് മർദിച്ചത്.

സംഭവത്തിൽ സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. അഭിഭാഷകയ്ക്ക് ഒപ്പമാണെന്നും നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും ബാര്‍ അസോസിയേഷൻ പറഞ്ഞു.

മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്‍റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്നും മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു.

ക്രൂരമായി മര്‍ദിച്ചതിന്‍റെ കാരണം കൃത്യമായി അറിയില്ല എന്നാണ് അഭിഭാഷക പറയുന്നത്. ബെയിലിന്‍റെ കൂടെ പുതുതായി വന്ന മറ്റൊരു ജൂനിയര്‍ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയിലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിന്‍റെ പേരില്‍ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയിലിന്‍ പറഞ്ഞിരുന്നു.

പിന്നീട് ഈ വിഷയത്തില്‍ ബെയിലിന്‍ ശ്യാമിലിയോട് ക്ഷമ ചേദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമിലി വീണ്ടും ഓഫീസിലേക്ക് പോകുകയായിരുന്നു. പുതിയതായി വന്ന ജൂനിയറിനോട് തന്‍റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെടുകയും ചെയ്തു.

അതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചത് എന്നാണു കരുതുന്നത്. സംഭവത്തിൽ ബെയ്‌ലിൻ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിൽ മാത്രമേ മർദനത്തിന്റെ കാരണം ഉൾപ്പെടെ വ്യക്തമാകൂ.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത്...

ബൂത്തിലേക്ക് മൊബൈൽ ഫോൺ അനുവദിക്കില്ല, ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; പുതിയ മാറ്റങ്ങൾ

ബൂത്തിലേക്ക് മൊബൈൽ ഫോൺ അനുവദിക്കില്ല, ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; പുതിയ...

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ...

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം പാലക്കാട്: കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം...

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം പാലക്കാട് ബിജെപിയും...

Related Articles

Popular Categories

spot_imgspot_img