web analytics

പാലക്കാട് വീടിനുള്ളിൽ സ്ഫോടനം; അമ്മക്കും മകനും പരിക്ക്

പാലക്കാട്: വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പാലക്കാട് നന്ദിയോടിലാണ്‌ സംഭവം. നന്ദിയോട് മേൽപ്പാടം സ്വദേശികളായ വസന്തകോകില (50), മകൻ വിഷ്ണു (28) എന്നിവർക്കാണ് പരിക്കേറ്റത്.

സ്ഫോടനത്തിൽ ജനലും വീട്ടുപകരണങ്ങളും തകർന്നിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിയുള്ള സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിനു പോയി, തിരിച്ചു വരുന്ന വഴി കാമുകനൊപ്പം മുങ്ങി യുവതി; സംഭവം മലപ്പുറത്ത്

മലപ്പുറം: വിവാഹത്തിന്റെ പിറ്റേന്ന് ഭർത്താവിനൊപ്പം പോകവേ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ യുവതിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്.

ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയാണ് കാമുകനൊപ്പം മുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു 24കാരിയുടെ വിവാഹം നടന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു.

തിരിച്ചു ഭർതൃവീട്ടിലേയ്ക്ക് മടങ്ങുംവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ സുഹൃത്തിനെ കാണണമെന്ന പേരിൽ യുവതി വാഹനം നിർത്താൻ പറഞ്ഞു. പിന്നാലെ വാഹനത്തിൽ നിന്നിറങ്ങി കാമുകനൊപ്പം പോവുകയായിരുന്നു.

സംഭവത്തിൽ ഭർത്താവ് നൽകിയ പരാതിയിൽ താനൂരിലുള്ള വീട്ടിൽ നിന്നാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി.

സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെയൊപ്പം പോവുകയാണെന്ന് അറിയിച്ചതിനെത്തുടർന്ന് യുവതിയെ കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

സിപിഒ ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് മൂന്നു ജീവപര്യന്തം; 2 ലക്ഷം പിഴയും

സിപിഒ ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് മൂന്നു ജീവപര്യന്തം; 2...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

Related Articles

Popular Categories

spot_imgspot_img