web analytics

വേടന്റെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ ചെളി എറിയലും തെറി വിളിയും; ‘കുഴപ്പമാകു’മെന്ന് പോലീസ്

തിരുവനന്തപുരം: റാപ്പർ വേടന്റെ സംഗീത പരിപാടി റദ്ദാക്കിയതിനു പിന്നാലെയുണ്ടായ പ്രതിഷേധ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. തിരുവനന്തപുരം കിളിമാനൂരിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ‘കുഴപ്പമാകും’ എന്ന തലക്കെട്ടോടെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ പുറത്തുവിട്ടത്.

കാണികൾ സ്റ്റേജിലേക്കും പൊലീസിനു നേരെയും ചെളി വാരിയെറിയുന്നതും തെറി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പുല്ലുവിളാകം ശ്രീഭദ്ര ദുർ​ഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നൻകല്ല് ബ്രദേഴ്സാണ് വ്യാഴാഴ്ച സം​ഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്.

എന്നാൽ എൽഇ‍ഡി വോൾ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചതോടെ വേടൻ സം​ഗീത പരിപാടി റദ്ദാക്കുകയായിരുന്നു. ചിറയൻകീഴ് സ്വദേശിയായ ലിജു ​ഗോപിനാഥ് ആണ് ഷോക്കേറ്റു മരിച്ചത്.

മരണം നടന്ന സാഹചര്യത്തിൽ ആ വേദിയിൽ വന്ന് പാട്ട് പാടാൻ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് ആണ് വേടൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നെ കാണാനും കേൾക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നിൽ വന്ന് എനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു.

ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നിൽ വന്ന് ഇത് പറയാൻ പറ്റാത്ത സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത് എന്നുമായിരുന്നു വേടൻ അറിയിച്ചത്.

എന്നാൽ രാത്രി 8നു ആരംഭിക്കും എന്നറിയിച്ച പരിപാടി 10 മണി കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഇതോടെ പ്രകോപിതരായ സ്ത്രീകളടക്കമുള്ള കാണികൾ പ്രതിഷേധിക്കുകയായിരുന്നു.

ആളുകൾ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പൊലീസിനു നേരെ ചെളി വാരി എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ മൈക്കും ലൈറ്റും നശിപ്പിക്കപ്പെട്ടതായാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

റെക്കോർഡ് ചരിത്രമെഴുതി നരേന്ദ്ര മോദി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ജനകീയ നേതാവ്

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക മേധാവി

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക...

റഷ്യൻ എണ്ണയുമായി ആദ്യ കപ്പൽ ഇന്ത്യയിൽ, ഊർജ്ജ ആശങ്കയ്ക്ക് ആശ്വാസം

റഷ്യൻ എണ്ണയുമായി ആദ്യ കപ്പൽ ഇന്ത്യയിൽ, ഊർജ്ജ ആശങ്കയ്ക്ക് ആശ്വാസം New Delhi:...

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം...

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം….

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം…. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്ന ഇൻഫ്ലുവൻസർമാർക്ക്...

Related Articles

Popular Categories

spot_imgspot_img