web analytics

പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം:
‘പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരക്രമണവും ഇന്ത്യയോടുള്ള യുദ്ധമായി കണക്കാക്കും’

പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യസാസനം.
ഇനിമുതൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യയോടുള്ള യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. അതനുസരിച്ച് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് രാത്രികളായി വടക്ക്–പടിഞ്ഞാറൻ ഇന്ത്യയിലെ അതിർത്തി മേഖലയിലുള്ള സൈനിക കേന്ദ്രങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യ അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖല തകർത്തിരുന്നു.

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു..? തീരുമാനം ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ കോഹ്ലി പദ്ധതിയിടുന്നതായി ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

കോഹ്ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത വരുന്നത്. കോലി മനസ് മാറ്റിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക.

കോഹ്ലിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഒരു ഉന്നതന്‍ അദ്ദേഹവുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാൽ, കോലി തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ വിടവാണ് ഉണ്ടാക്കാൻ പോകുന്നത് എന്നത് തീർച്ചയാണ്

ചില്ലറയില്ലെങ്കിൽ യാത്രക്കൂലി വേണ്ട, പൊയ്ക്കോ എന്ന് ഡ്രൈവർ: പക്ഷെ അങ്ങിനങ്ങ് പോകാൻ യുവതി തയ്യാറായില്ല: പിന്നീട് നടന്നതുകണ്ട് കയ്യടിച്ച് ആളുകൾ…! : വീഡിയോ

ദേശീയ തലസ്ഥാനമായ ദില്ലിയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ പ്രവര്‍ത്തിയും അതിന് ലഭിച്ച പ്രതിഫലവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വിനോദ സഞ്ചാരത്തിനായെത്തിയ വിദേശ വനിതയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

‘താര ഗിവിംഗ് ജോയ് ഫുള്ളി’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. താരാ ഇന്‍ഗ്രാം എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്.

വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഓട്ടോയിലിരുന്നുള്ള ഒരു സംഭാഷണത്തിലൂടെയാണ് വീഡിയോയുടെ തുടക്കം. ‘എനിക്ക് ചില്ലറ വേണം’ എന്ന ഇംഗ്ലീഷുള്ള യുവതിയുടെ സംഭാഷണം കേട്ട് ഓട്ടോ ഡ്രൈവര്‍ ഹിന്ദിയില്‍ ‘കുഴപ്പമില്ല. അത് പ്രശ്നമാക്കേണ്ട, നിങ്ങൾ പോയിക്കോളൂവെന്ന് പറയുന്നു.

പിന്നീട് താന്‍ പറഞ്ഞത് യാത്രക്കാരിക്ക് മനസിലായില്ലെന്ന് തിരിച്ചറഞ്ഞ് അദ്ദേഹം ‘Don’t Worry, Don’t Worry’ എന്ന് പറയുന്നതും കേൾക്കാം. അവിശ്വസനായമായത് കേട്ടത് പോലെ യുവതി ‘തീര്‍ച്ചയാണോ’ എന്ന് എടുത്ത് ചോദിക്കുന്നു.

നിഷ്ക്കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇതിനിടെ കോട്ട് ധരിച്ച ഒരു മനുഷ്യന്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച് രംഗത്തെത്തുന്നു.

യുവതി, കോട്ട് ധരിച്ചയാളോട് ഓട്ടോ ഡ്രൈവറോട് അദ്ദേഹത്തിന്‍റെ സത്യസന്ധതയ്ക്കും കരുണയ്ക്കും പകരമായി 2,000 രൂപ സമ്മാനിക്കാമെന്ന് പറയാന്‍ പറയുന്നു.

വല്ല 200 ഓ മറ്റോ കൊടുത്താല്‍ മതിയെന്നു കോട്ടിട്ട ആളുടെ മറുപടി. എന്നാല്‍ യുവതി തന്‍റെ തീരുമാനം മാറ്റുന്നില്ല. തുടർന്ന് കോട്ട് ധരിച്ചയാൾ യുവതി 2000 രൂപ അദ്ദേഹത്തിന്‍റെ കരുണയ്ക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവെന്ന് ഓട്ടോക്കാരനോട് പറഞ്ഞു. തുടർന്ന് യുവതി അദ്ദേഹത്തിന് 2,000 രൂപ നല്‍കുമ്പോൾ ഡ്രൈവര്‍ അതും തുറന്ന ചിരിയോടെ സ്വീകരിച്ചു.

ഓട്ടോ ഡ്രൈവറുടെ നിഷ്ക്കളങ്കത സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. അതേസമയം ഇരുവര്‍ക്കുമിടയില്‍ ദ്വിഭാഷിയായെത്തിയ കോട്ട് ധരിച്ച വ്യക്തിയെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

അരപ്പട്ടിണിയുമായി ഇറാനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ; പ്ലേറ്റിലെ ശൂന്യമായ അറകൾ ലോകത്തെ ഞെട്ടിക്കുന്നു

അരപ്പട്ടിണിയുമായി ഇറാനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ; പ്ലേറ്റിലെ ശൂന്യമായ അറകൾ ലോകത്തെ...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

Related Articles

Popular Categories

spot_imgspot_img