web analytics

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റ്; മലയാളി വിദ്യാര്‍ഥിയും വനിതാ സുഹൃത്തും അറസ്റ്റില്‍

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ഥിയെയും വനിതാ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവർത്തകൻ റിജാസ് എം ഷീബയെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്.

നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് നാഗ്പൂർ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ഡല്‍ഹിയില്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് റിജാസിനെ അറസ്റ്റ് ചെയ്തത്.

യുവാവിനെതിരെ ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടപടി.

ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസിൽ പറയുന്നു. മക്തൂബ്, ഒബ്‌സര്‍വേര്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ സജീവമായി എഴുതുന്ന ആള്‍ കൂടിയാണ് റിജാസ്.

അതിനിടെ സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു.

ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായിതന്നെ നടപ്പിലാക്കാനാണ് നിർദേശം. അവശ്യ വസ്തുക്കൾ സംഭരിക്കണം, ലഭ്യത ഉറപ്പാക്കണം എന്ന് നിർദേശത്തിൽ പറയുന്നു. അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് ചെയ്യണം. വിപണയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം എന്നും നിർദേശത്തിൽ പറയുന്നു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img