web analytics

ഇന്ത്യൻ മിസൈൽ പോരിൽ വിറച്ച് പാക്ക് നഗരങ്ങൾ; പാക്ക് പ്രധാനമന്ത്രിയെ വീട്ടിൽനിന്നു മാറ്റി

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ.

തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും അടക്കം ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് വിവരം.

കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി വിശ്വസനീയ റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ വ്യോമസേനയും കറാച്ചിയിൽ ആക്രമണം നടത്തിയതായാണ് സൂചന. ഇതേ തുടർന്ന് കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാൽക്കോട്ടിലും ലഹോറിലും റാവൽപിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും വിവരമുണ്ട്.

പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണു പുറത്തു വരുന്ന വിവരം.

പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെ സ്ഫോടനമുണ്ടായെന്നും ഇത് മിസൈൽ ആക്രമണമാണെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. ഷരീഫിനെ വസതിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണു വിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img