web analytics

ഷാജൻ സ്‌കറിയ അറസ്റ്റിൽ

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയെ പോലീസ് അറസ്റ്റ് ചെയ്തു. അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് നടപടി. മാഹി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

തനിക്കെതിരായി അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് യുവതിയുടെ പരാതി. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.

സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

കൊച്ചി: കഞ്ചാവ് കേസിൽ ഛായാഗ്രഹകനും സംവിധായകനുമായ സമീർ താഹിർ അറസ്റ്റിൽ. ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിലാണ് നടപടി. സമീറിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിനായി എക്‌സൈസ് ഓഫീസിൽ ഹാജരായത്. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകര്‍ കഞ്ചാവ് സഹിതം പിടിയിലായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img