web analytics

ഹൊറൈസൺ ​ഗ്രൂപ്പിന് ഇത് അഭിമാന നിമിഷം; പ്രധാനമന്ത്രിയെ വരവേറ്റ് എംഡി എബിൻ ഷാജി കണ്ണിക്കാട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ വരവേറ്റ് ഹൊറൈസൺ ​ഗ്രൂപ്പ്. രാജ്യത്തിന്റെ തന്നെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള സംഘത്തിനൊപ്പം ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ടിനും ക്ഷണം ലഭിച്ചിരുന്നു.

അതേസമയം പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിച്ചത്.

രാജ്യത്തിന്റെ പണം ഇനി പുറത്തേക്ക് പോകില്ലെന്നും രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം താൻ കണ്ടുവെന്നും ഇത്രയും വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനിടെ പറഞ്ഞു.

രാവിലെ ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തുറമുഖത്ത് എത്തിയത്. തുടർന്ന് പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് അ​ദ്ദേഹം വേദിയിലേക്ക് എത്തിയത്. ചടങ്ങിൽ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ ആണ് പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്. ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്നാണ് മന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, മന്ത്രിമാർ ഉദ്യോ​ഗസ്ഥർ എന്നിവരുടെ സാനിധ്യത്തിലാണ് ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയത്.

കെ.ജെ ജോസഫ് ആൻ്റ് കമ്പനി, ഹോറൈസൺ മോട്ടോഴ്സ് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണിക്കാട്ട് ട്രേഡ് ലിങ്ക്സ്, ലൂസൈൻ അ​ഗ്രോടെക് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്,ഹൊറൈസൺ ക്രഷേഴ്സ് ഇൻഡ്യാ പ്രവറ്റ് ലിമിറ്റഡ്, ഹൊറൈസൺ ഹബ് മോട്ടോഴ്സ് ഓട്ടോകെയർ എൽ.എൽ.സി ദുബൈ, ന്യൂസ്4മീഡിയ, ഹൊറൈസൺ ഇൻഷൂറൻസ്, ഹൊറൈസൺ ഡിജിറ്റൽസ്, ഹെറിറ്റേജ് ലൂംസ് തുടങ്ങിയവയാണ് ഹൊറൈസൺ ​ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ്...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം മുംബൈ: പിതാവുമായുണ്ടായ തർക്കത്തെ...

Related Articles

Popular Categories

spot_imgspot_img