web analytics

യൂറോപ്പിൽ ഇതാദ്യം..!
ക്യാൻസർ ചികിത്സയ്ക്ക് 5 മിനിറ്റ് ഇഞ്ചക്ഷനുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്…!

ശ്വാസകോശ, കുടല്‍, ഉദര കാന്‍സറുകള്‍ ഉള്‍പ്പെടെ 15 തരം രോഗങ്ങള്‍ക്കെതിരെയാണ് ഈ ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷൻ നൽകുക. അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷന്‍ രോഗ ചികിത്സ വളരെയധികം എളുപ്പമാക്കും എന്നാണ് കരുതുന്നത്.

ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷന്‍ രൂപത്തില്‍ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെല്‍ത്ത് സര്‍വ്വീസായി ഇതോടെ എന്‍എച്ച്എസ് മാറും.

മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി- എംഎച്ച്ആര്‍എ ഇഞ്ചക്ഷന്‍ രൂപത്തിലുള്ള നിവൊലുമാബിന് അംഗീകാരം നല്‍കി.

ഈ ഇഞ്ചക്ഷനിലൂടെ പ്രതിവര്‍ഷം 15,000 വരെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു.

മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ സമയമാണ് ഓരോ ഇഞ്ചക്ഷനും എടുക്കാൻ വേണ്ടത്. ശ്വാസകോശം, കുടല്‍, കിഡ്‌നി, ബ്ലാഡര്‍, അന്നനാളം, ചര്‍ച്ച, തല, കഴുത്ത് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ 15 വ്യത്യസ്ത കാന്‍സറുകള്‍ക്ക് ഈ ചികിത്സ ഫലപ്രദമായി നല്‍കാന്‍ കഴിയും.

മരുന്ന് നിര്‍മ്മാതാക്കളായ ബ്രിസ്റ്റോള്‍ മയേഴ്‌സ് സ്വിബ്ബുമായി വിലയുടെ കാര്യത്തില്‍ കരാറില്‍ എത്തിയതിനാല്‍ അക്കാര്യത്തിലും ആശങ്കയില്ല.

രോഗികള്‍ക്ക് രണ്ട് ആഴ്ച കൂടുമ്പോഴും, മാസത്തില്‍ ഓരോ തവണയും ചികിത്സ വേണ്ടിവന്നാലും ഓരോ വര്‍ഷവും വലിയ തോതില്‍ ചികിത്സയ്ക്ക് ആവശ്യം വരുന്ന സമയം ലാഭിക്കാന്‍ കഴിയുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി.

പുതിയ രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ ചികിത്സയാണ് ലഭ്യമാകുക. ഇഞ്ചക്ഷനിലേക്ക് മാറുന്നത് ഓരോ മാസവും 1200 രോഗികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും ഉറവിടം കണ്ടെത്താനായില്ല

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും...

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

Related Articles

Popular Categories

spot_imgspot_img