എട്ടാം ക്ലാസുകാരി ഏഴാഴ്ച ഗർഭിണി: അച്ഛൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 43 കാരനായ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി. സ്റ്റേഷനില്‍ വിവരം അറിയിച്ചതിനു പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. … Continue reading എട്ടാം ക്ലാസുകാരി ഏഴാഴ്ച ഗർഭിണി: അച്ഛൻ അറസ്റ്റിൽ