web analytics

രാപ്പകല്‍ സമരം തുടരും; ആശാപ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം തുടങ്ങി 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്.

രാപകല്‍ സമര യാത്ര തുടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേ സമയം സെക്രട്ടേറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരും.

മേയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെയാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര നടത്തുന്നത്.

എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിയുള്ള സമരയാത്രയാണ് ആശമാർ നടത്തുന്നത്.

ഈ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. അതേ സമയം ആശാപ്രവര്‍ത്തകര്‍ നടത്തിവരുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക,വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകർ സമരം നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img