web analytics

പുലിപ്പല്ലിൽ പുലിവാല് പിടിച്ചവർ വേടനെ ഇനിയും വേട്ടയാടും

കൊച്ചി: ആരാധകൻ സമ്മാനിച്ച പുലിപ്പല്ല് കൈവശം വച്ച കേസിൽ ജാമ്യം കിട്ടിയിട്ടും റാപ്പർ വേടനെതിരെ അന്വേഷണം കടുപ്പിച്ച് വനം വകുപ്പ്.

പുലിപ്പല്ല് വേടന് സമ്മാനമായി നൽകിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേ സമയം വേടന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം, ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താൻ താനും അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ചെല്ലാമെന്നും വേടൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു.

എന്നാൽ കർശന വ്യവസ്ഥകളോടെയാണ് വേടന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.

വേടനെ അറസ്റ്റ് ചെയ്തതതിൽ വനംവകുപ്പിനെതിരെ വ്യാപക വിമർശനവും ഇപ്പോൾ തുടരുകയാണ്. വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുപ്പിച്ചുക്കാട്ടിയെന്നും വിശദീകരണം തേടുമെന്നും വനം മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം,
വ്യാഴാഴ്ചകളിൽ സ്‌റ്റേഷനിൽ ഹാജരാകണം എന്നിവയാണ് വേടൻ്റെ ജാമ്യ വ്യവസ്ഥകൾ.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമെന്ന് സംശയം

കൊല്ലം: കൊല്ലം കുന്നിക്കോട് സ്വദേശിയായ വയോധികനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img