web analytics

കുട എടുത്താൽ മാത്രം പോരാ, ജാഗ്രത വേണം;ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ

തിരുവനതന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നത്.

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img