web analytics

ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് വെടിവയ്പ്പ്: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മുവിലെ അഖ്നൂരിൽ ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പർഗ്‌വാൾ രാജ്യാന്തര അതിർത്തിയിലാണ് സംഭവം

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തിരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ് വീണ്ടും പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രകോപനം.

ക്രൂരത..! യുഎസില്‍
ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തി ഇന്ത്യക്കാരനായ ടെക് സംരംഭകന്‍: പിന്നാലെ ആത്മഹത്യ ചെയ്തു

യുഎസില്‍ ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ ആത്മഹത്യ ചെയ്തു. വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24-നായിരുന്നു സംഭവം.

കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ്. കിക്കേരി(57) ഭാര്യ ശ്വേത പന്യത്തെയും 14 കാരനായ മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു

മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒയായിരുന്നു മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന കിക്കേരി. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു.

നേരത്തേ യുഎസിലായിരുന്ന ഹര്‍ഷവര്‍ധനയും ഭാര്യയും 2017-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേള്‍ഡ്’ റോബോട്ടിക്‌സ് കമ്പനി സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ഹര്‍ഷവര്‍ധനയും കുടുംബവും യുഎസിലേക്ക് മടങ്ങി.

കൊല്ലപ്പെട്ട 14 വയസ്സുകാരനെ കൂടാതെ ദമ്പതിമാര്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. എന്നാല്‍, സംഭവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഈ മകന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img