web analytics

യു.കെ.യിൽ ഇനി മിൽക് ഷേക്കുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വിലയേറും; കാരണമിതാണ്..!

യു.കെ.യിൽ അധികം പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾക്ക് ഏർപ്പെടുത്തിയ നികുതികൾ ഇനി മിൽക്ക് ഷേക്കുകൾക്കും ബാധകമാകും. സോഫ്റ്റ് ഡിങ്ക് ഇൻഡസ്ട്രി ലെവി എന്നറിയപ്പെടുന്ന പഞ്ചസാര നികുതി പഞ്ചസാരയുടെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്ന ഒട്ടേറെ വസ്തുക്കൾക്കും ബാധകമാക്കാനുള്ള നടപടികളും സർക്കാരിന്റെ പരിഗണനയിലുണ്ട്.

100 മില്ലിയിൽ അഞ്ച് ഗ്രാമിന് മുകളിൽ പഞ്ചസാര ഉപയോഹഗിക്കുന്ന വസ്തുക്കൾക്കാണ് നിലവിൽ നികുതി ഈടാക്കിയിരുന്നത്. എന്നാൽ നികുതി ഏർപ്പെടുത്തിയതോടെ 89 ശതമാനം സോഫ്റ്റ് ഡ്രിങ്കുകളും പഞ്ചസാരയുടെ അളവ് അഞ്ച് ഗ്രാമിന് താഴെയാക്കി നിലനിർത്തി നികുതിയിൽ നിന്നും രക്ഷനേടി. ഇതോടെ അഞ്ച് ഗ്രാമിൽ താഴെ അളവ് പഞ്ചസാര ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകൾക്കും നികുതി ഏർപ്പെടുത്താനുള്ള ആലോചനയിലാണ് സർക്കാർ.

കുട്ടികൾക്ക് കാത്സ്യം ലഭിക്കും എന്നതിനാലാണ് പാൽ ഉത്പന്നങ്ങൾക്ക് പഞ്ചസാര നികുതി ഏർപ്പെടുത്തിയത്. എന്നാൽ പാൽ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് ഡ്രിങ്കുകൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുക എന്ന് വിദഗ്ദ്ധർ പറയുന്നു.

നികുതി താഴ്ന്ന വരുമാനക്കാരെ വലിയ തോതിൽ ബാധിക്കുമെന്നും പൊണ്ണത്തടി കുറയ്ക്കാൻ ഉപകരിക്കില്ലെന്നും നികുതിയെ എതിർക്കുന്നവർ വാദിക്കുന്നു. എന്നാൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് ഏർപ്പെടുത്തിയ പഞ്ചസാര നികുതി ഫലപ്രദമായിരുന്നുവെന്നും സോഫ്റ്റ് ഡ്രിങ്കുകളിലെ പഞ്ചസാരയുടെ അളവ് 46 ശതമാനം കുറയ്ക്കാൻ ഇത് കാരണമായെന്നുമാണ് സർക്കാരിന്റെ വാദം.

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

വായനാശീലത്തിനും പ്രോജക്ടിനും ഇനി ‘ഗ്രേസ് മാർക്ക്’; എസ്.എസ്.എൽ.സി പരിഷ്‌കരണം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി

വായനാശീലത്തിനും പ്രോജക്ടിനും ഇനി 'ഗ്രേസ് മാർക്ക്'; എസ്.എസ്.എൽ.സി പരിഷ്‌കരണം പ്രഖ്യാപിച്ച് മന്ത്രി...

കുവൈത്തിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവല്ല സ്വദേശിയായ യുവാവ് അന്തരിച്ചു

കുവൈത്തിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവല്ല സ്വദേശിയായ യുവാവ് അന്തരിച്ചു കുവൈത്ത് സിറ്റി:...

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ വീടിനുപിറകിലെ...

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക സംഭാവന നൽകി എം.എ. യൂസഫലി

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക...

“മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു

"മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി"; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു കൊച്ചി:...

Related Articles

Popular Categories

spot_imgspot_img