പാറപ്പുറത്തിരുന്നപ്പോൾ കാൽ വഴുതി പുഴയിൽ വീണു; വിദ്യാർഥിനി മുങ്ങി മരിച്ചു; അപകടം പെരുമ്പാവൂരിൽ

കൊച്ചി∙ പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥിനി മുങ്ങിമരിച്ചു. മുടിക്കൽ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. 

പുഴയോരത്തെ പാറയിൽനിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ (15)രക്ഷപ്പെടുത്തി. 

പുഴയോരത്തുകൂടി നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്. പ്രഭാത നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ വിശ്രമിക്കുമ്പോഴാണ് കാൽവഴുതി വെള്ളത്തിൽ വീണത്. 

സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളാണ് ഫർഹത്തിനെ രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  

ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. 

ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളജിലെയും ഫർഹത് മുടിക്കൽമേരി സ്കൂളിലെയും വിദ്യാർഥികളാണ്

spot_imgspot_img
spot_imgspot_img

Latest news

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

സ്വരാജ് ഇന്നെത്തും, ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; നിലമ്പൂരത്തിന് കൊടിയേറ്റം

മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്...

നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കും; സർപ്രൈസ് പ്രഖ്യാപനവുമായി സിപിഎം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...

Other news

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍...

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ചയാളെ...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

മലപ്പുറം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (ബി)...

യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു. തിരുവനന്തപുരം...

ഇന്നും മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ...

Related Articles

Popular Categories

spot_imgspot_img