ശ്രദ്ധിക്കണം: രാത്രിയിൽ പ്രകടമാകുന്ന ഈ 5 ലക്ഷണങ്ങൾ കരൾ രോഗത്തിന്റെ സൂചനയാണ്…!

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കരൾ കൂടിയേ തീരൂ. എന്നാൽ കരളിനുണ്ടാകുന്ന അസുഖങ്ങൾ അവസാനഘട്ടത്തിലാവും പലപ്പോഴും പ്രകടമാകുക. കരളിനുണ്ടാകുന്ന അസുഖത്തിന് രാത്രിയിൽ ചില ലക്ഷണങ്ങൾ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഈ ലക്ഷണങ്ങളെ ആദ്യം തന്നെ തിരിച്ചറിയുന്നത് ഗുരുതരമായ സങ്കീർണതകൾ തടയാൻ സഹായിക്കും.
ഇത്തരത്തിൽ രാത്രിയിൽ കരളിന്റെ പ്രവർത്തനത്തകരാറിന്റെ, രാത്രിയിൽ കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്.

രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാണ്. ശരീരം, മെലാടോണിൻ ഹോർമോണിനെയും ഗ്ലൂക്കോസിനെയും പ്രോസസ് ചെയ്യപ്പെടുന്നതിലുണ്ടാകുന്ന വ്യത്യാസം അനുസരിച്ച് ഉറക്കവും നഷ്ടമാകുന്നു.

കരൾ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് വിശപ്പില്ലായ്മ. വിശപ്പിനെ നിയന്ത്രിക്കുന്ന രണ്ട് ഹോർമോണുകളാണ് ലെപ്റ്റിൻ, ഘ്രെലിൻ എന്നിവ. ലെപ്റ്റിന്‍ വിശപ്പ് കുറയ്ക്കുമ്പോള്‍ ഘ്രെലിൻ വിശപ്പ് കൂട്ടും. കരളിന് പ്രവർത്തനത്തകരാര്‍ ഉള്ളപ്പോൾ ഭക്ഷണത്തിനു മുൻപ് ഘ്രെലിന്റെ അളവ് കൂടുകയില്ല. ഇത് വിശപ്പില്ലായ്മയ്ക്ക് കാരണമാകും.

കരളിന്റെ പ്രവർത്തനം തകരാറിലായവർക്ക് ഭക്ഷണം ദഹിക്കാൻ പ്രയാസം ആകും. രക്തത്തിൽ വിഷാംശങ്ങൾ അധികമാകുകയും ദീർഘകാലം ഓക്കാനം അനുഭവപ്പെടുകയും ക്രമേണ വിശപ്പില്ലാതാകുകയും ചെയ്യും.

കരൾ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ് കണ്ണുകളും വായയും വരളുന്നത്. കരളിലെ പിത്തരസ നാളികൾ സാവധാനം നശിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് പ്രൈമറി ബൈലിയറി കൊളാഞ്ചൈറ്റിസ് അഥവാ പിബിഎസ്. ഈ രോഗം ഉളളവർക്ക് വായ വരളുകയും കണ്ണുകൾക്ക് വരൾച്ച് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ഉടൻതന്നെ വൈദ്യസഹായം തേടാൻ മടിക്കരുത്.

ശരീരത്തിൽ തുടർച്ചയായുണ്ടാകുന്ന ചൊറിച്ചിൽ, പ്രത്യേകിച്ച് രാത്രിയിൽ കിടക്കുന്നതിനു മുമ്പുണ്ടാകുന്ന ചൊറിച്ചിൽ കരളിനുണ്ടാകുന്ന തകരാറിന്റെ മറ്റൊരു ലക്ഷണമാണ്. പ്രധാനമായും കൈപ്പത്തി, കാൽപാദം ഏതെങ്കിലും കൈകളിലോ കാലുകളിലോ ആവും ചൊറിച്ചിൽ ഉണ്ടാവുന്നത്.

ഉറങ്ങാന്‍ തുടങ്ങുന്ന സമയത്ത് വയറിനു ചുറ്റും വെള്ളെ കെട്ടിക്കിടക്കുന്ന തോന്നലോ ഉണ്ടാവുകയാണെങ്കിൽ അത് കരളിന്റെ പ്രവർത്തനത്തകരാർ മൂലമാകാം. അസൈറ്റ്സ് എന്നറിയപ്പെടുന്ന ഈ ഫ്ലൂയ്ഡ് ലിവർ സിറോസിസിന്റെ ലക്ഷണമാണ്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

നേപ്പാളിൽ ‘ജെൻ സി’ കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു

നേപ്പാളിൽ 'ജെൻ സി' കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു കഠ്മണ്ഡു: നേപ്പാളിൽ 'ജെൻ സി'...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത് മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാളാണ്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ...

Related Articles

Popular Categories

spot_imgspot_img