അടുത്ത മാർപാപ്പയാര്? ചാറ്റ് ജിപിടിയോട് ചോദിച്ചാൽ…

വാഷിങ്‌ടൺ: ഫ്രാൻസിസ്‌ മാർപാപ്പയുടെ പിൻഗാമിയാരെന്ന ചർച്ച തുടരവേ പ്രവചനവുമായി ആർട്ടിഫിഷൽ ഇന്റലിജൻസ്‌(എഐ). കർദിനാൾമാരായ പിയെട്രോ പരോലിൻ, ലൂയിസ്‌ അന്റോണിയോ ടാഗിൽ എന്നിവരുടെ പേരുകളാണ് ചാറ്റ്‌ജിപിടി പറഞ്ഞത്. കർദിനാൾ പിയെട്രോ പരോലിന്‌ 37 ശതമാനം സാധ്യതയാണു എ.ഐ. കൽപിക്കുന്നത്‌. കർദിനാൾ ലൂയിസ്‌ അന്റോണിയോ ടാഗിലിന്‌ 33 ശതമാനവും.

മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺകേ്ലവ്‌ തുടങ്ങാനിരിക്കുന്നതേയുള്ളൂ. 135 കർദിനാൾമാർക്കാണു ആകെ വോട്ടവകാശമുള്ളത്‌. 70 വയസുള്ള കർദിനാൾ പിയെട്രോ പരോലിനെ ഫ്രാൻസിസ്‌ മാർപാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു.

ഇറ്റലിയുടെ പ്രതിനിധിയായ പിയെട്രോ 2013 മുതൽ വത്തിക്കാൻ സ്‌റ്റേറ്റ്‌ സെക്രട്ടറിയാണ്‌. നാലു കർദിനാൾമാരുടെ പേരുകൾ സഭാധ്യക്ഷ സ്‌ഥാനത്തേക്ക്‌ ഉയർന്നു വരാമെന്നാണു ചാറ്റ്‌ജിപിടി പറയുന്നത്. മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ പുരുഷനും തത്വത്തിൽ മാർപാപ്പ സ്‌ഥാനത്തേക്ക്‌ മത്സരിക്കാമെങ്കിലും മുതിർന്ന കർദിനാൾമാരിൽനിന്നാകും തെരഞ്ഞെടുപ്പ്‌ നടക്കുക.

നിലവിൽ വോട്ടവകാശമുള്ള 135 കർദിനാൾമാരിൽ 108 പേരെയും ഫ്രാൻസിസ്‌ മാർപാപ്പയാണു നിയമിച്ചത്‌, ഇത്‌ മുൻ മാർപാപ്പയോട്‌ അടുപ്പമുള്ള ഒരു സ്‌ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിനു കാരണമായിട്ടുണ്ട്.

കോൺകേ്ലവുകൾ അധികം നീണ്ടുപോകാൻ സാധ്യതയില്ല. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോൺകേ്ലവ്‌ 1268 നവംബറിൽ ക്ലെമന്റ്‌ നാലാമന്റെ മരണം മുതൽ 1271 സെപ്‌റ്റംബർ 1 ന്‌ ഗ്രിഗറി പത്താമന്റെ തെരഞ്ഞെടുപ്പ്‌ വരെ നീണ്ടുനിന്നിരുന്നു.

ആധുനിക കാലത്ത്‌, 1922 ൽ പിയൂസ്‌ പതിനൊന്നാമനെ തെരഞ്ഞെടുക്കാൻ എടുത്ത അഞ്ച്‌ ദിവസത്തിലും 14 റൗണ്ട്‌ വോട്ടിംഗിലും കൂടുതൽ ഒന്നും നീണ്ടുനിന്നിട്ടില്ല. 1922ൽ പയസ്‌ പതിനൊന്നാമനെ തെരഞ്ഞെടുക്കാൻ എടുത്ത 14 റൗണ്ട്‌ വോട്ടെടുപ്പിൽ അഞ്ച്‌ ദിവസത്തിൽ കൂടുതൽ ഒന്നും നീണ്ടുനിന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img