web analytics

പറയുന്നത് പച്ചമലയാളം; ഓടിച്ചെന്ന് കണ്ടക്ടറുടെ കൈപിടിച്ചു കുഞ്ഞ്; മാറാതെ അടുത്ത് നിന്നു; കണ്ടക്ടറിന്റെ കരുതലിൽ കുഞ്ഞിന് സുരക്ഷിത തീരം

കണ്ടക്ടറിന്റെ കരുതലിൽ
കൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിക്ക് വീട്ടുകാരെ തിരിച്ചുകിട്ടി. കൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിക്കാണ് കണ്ടക്ടർ രക്ഷകനായത്.

കുട്ടിയുടെ അമ്മ മാനസിക പ്രശ്നങ്ങളുള്ളയാളാണ്. തിങ്കളാഴ്ച വൈകുന്നേരം ഇരുവരും കൊല്ലം ബീച്ച് കാണാനെത്തി. ഇവിടെനിന്ന് നാടോടി സ്ത്രീ കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂർ സ്വദേശിനി ദേവിയെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് പോകുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റിൽ വച്ചാണ് കെ.എസ്.ആര്‍.ടി.സിലെ കണ്ടക്ടര്‍ അനീഷ് കുട്ടിയെ കാണുന്നത്.

അടൂരിൽ നിന്നാണ് കുട്ടിനെയും കൊണ്ട് നാടോടി സ്ത്രീ കെ.എസ്.ആര്‍.ടി.സി ബസിൽ കയറിയത്. ബസില്‍ കയറിയ കുഞ്ഞ് ഓടിച്ചെന്ന് അനീഷിന്‍റെ കൈയില്‍ പിടിച്ചു. കണ്ടക്ടറുടെ സീറ്റിനരികില്‍ നിന്ന് മാറാതെ നിന്നു.

കുട്ടി സംസാരിക്കുന്നത് മലയാളവും കൂടെയുണ്ടായിരുന്ന സ്ത്രീ തമിഴും പറയുന്നത് കേട്ടപ്പോള്‍ അനീഷിന് സംശയമായി.

കുട്ടിയെ തട്ടിക്കൊണ്ടു വന്നതാകാമെന്ന് അനീഷിന് ബോധ്യമായതോടെ വണ്ടി നേരെ പന്തളം സ്റ്റേഷനരികിലേക്ക് വിട്ടു. . രണ്ടുപേരെയും അവിടെ ഏല്‍പ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം കുന്നിക്കോട് സ്വദേശിനിയുടേതാണ് കുട്ടിയെന്ന് പൊലീസ് കണ്ടെത്തി.

സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജലജയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി കുളിപ്പിച്ച് പുത്തനുടുപ്പും ചെരിപ്പും കളിപ്പാട്ടങ്ങളും പൊലീസുകാര്‍ വാങ്ങികൊടുത്തു.

രാത്രി ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കെ.എസ്.ആര്‍.ടി.സിലെ കണ്ടക്ടര്‍ അനീഷും പന്തളം പൊലീസും.

spot_imgspot_img
spot_imgspot_img

Latest news

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

Other news

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ!

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ്...

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, വീണ്ടും ചർച്ച നടത്താനൊരുങ്ങി സർക്കാർ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, വീണ്ടും ചർച്ച നടത്താനൊരുങ്ങി...

ഫിറ്റ്‌നസ് പിഴ ഈടാക്കുന്നതിൽ വീഴ്ച; സർക്കാരിന് 8.82 കോടിയുടെ വരുമാന നഷ്ടമെന്ന് സി.എ.ജി

ഫിറ്റ്‌നസ് പിഴ ഈടാക്കുന്നതിൽ വീഴ്ച; സർക്കാരിന് 8.82 കോടിയുടെ വരുമാന നഷ്ടമെന്ന്...

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ ‘സ്റ്റാറ്റസ്‌കോ’ തുടരാൻ കോടതി നിർദ്ദേശം

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ 'സ്റ്റാറ്റസ്‌കോ' തുടരാൻ കോടതി നിർദ്ദേശം കൊച്ചി:ശബരിമല ഗ്രീൻഫീൽഡ്...

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു മൂവാറ്റുപുഴ:വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ്...

കേരളത്തിന്റെ സ്വന്തം മദ്യം ‘കെ-ഫെനി’ മാർച്ചിൽ വിപണിയിലെത്തും

കേരളത്തിന്റെ സ്വന്തം മദ്യം 'കെ-ഫെനി' മാർച്ചിൽ വിപണിയിലെത്തും കണ്ണൂർ:ഗോവൻ ഫെനിയുടെ മാതൃകയിൽ കേരളത്തിന്റെ...

Related Articles

Popular Categories

spot_imgspot_img