നിയമസഭ സെപ്റ്റംബര്‍ 11ന് വീണ്ടും ചേരും

 

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ അവസാനിക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 11ന് വീണ്ടും ചേരും. സെപ്റ്റംബര്‍ 14വരെ സഭ സമ്മേളിക്കും. സെപ്റ്റംബര്‍ അഞ്ചിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചത്. സമ്മേളനം 24-ാം തീയതി വരെയാണ് തീരുമാനിച്ചിരുന്നത്. സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം സഭ പിരിഞ്ഞു.

ഇന്നലെ മൂന്നു ബില്ലുകളാണ് സഭ പരിഗണിച്ചത്. ഇന്ന് കേരള അബ്കാരി ഭേദഗതി ബില്‍ ഉള്‍പ്പെടെ മൂന്നു ബില്ലുകള്‍ പരിഗണിക്കും. ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നു രേഖപ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം...

ആശമാർക്ക് ഇപ്പോൾ കിട്ടുന്നത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല…

ദില്ലി: ആശമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടിൽ...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. നല്ലളം കിഴ്‌വനപ്പാടം സ്വദേശി...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!