ന്യൂഡല്‍ഹി: മണിപ്പുര്‍ ഇന്ത്യയില്‍ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ മണിപ്പുര്‍ സന്ദര്‍ശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. മണിപ്പുരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുര്‍ ഇപ്പോള്‍ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്.
മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണന്‍ കുംഭകര്‍ണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേള്‍ക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുല്‍ പരിഹസിച്ചു.
നേരത്തെ, എംപി സ്ഥാനം തിരികെ നല്‍കി സഭയിലേക്ക് തിരികെ കൊണ്ടുവന്നതിന നന്ദിയറിയിച്ചാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ”സ്പീക്കര്‍ സര്‍, ലോക്‌സഭയില്‍ എംപിയെന്ന നിലയില്‍ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുന്‍പ് ഞാന്‍ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കള്‍ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി. ഒരുപക്ഷേ, താങ്കളുടെ മുതിര്‍ന്ന നേതാവിനും അത് വലിയ വേദനയുണ്ടാക്കി. ആ വേദനയുടെ ഫലം താങ്കള്‍ക്കും അനുഭവിക്കേണ്ടി വന്നിരിക്കും. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഞാന്‍ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല.’ – -രാഹുല്‍ പറഞ്ഞു.

”ഇന്ന് ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. എന്നത്തേയും പോലെ ഇന്ന് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ ആക്രമണം നടത്താന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ മണിപ്പുരില്‍ പോയിരുന്നു. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല. ഈ നിമിഷം വരെ അദ്ദേഹം അവിടെ പോയിട്ടില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പുര്‍ ഇന്ത്യയിലല്ല’ – രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ പ്രസംഗം കഴിഞ്ഞതോടെ മോദി വിളികളുമായി ഭരണപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി പ്രസംഗം നടത്തി. ‘നിങ്ങള്‍(കോണ്‍ഗ്രസ്) ഇന്ത്യയല്ല, നിങ്ങള്‍ അഴിമതിയാണ്. ഇന്ത്യ വിശ്വസിക്കുന്നത് യോഗ്യതയിലാണ്, അല്ലാതെ കുടുംബവാഴ്ചയിലല്ല. ഭാരതമാതാവ് കൊല ചെയ്യപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ എല്ലാം ആര്‍ത്തുവിളിക്കുകയായിരുന്നു. തൊണ്ണൂറുകളില്‍ കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട അതിക്രൂര പീഡനങ്ങള്‍ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. മണിപ്പുര്‍ വിഭജിക്കപ്പെട്ടുവെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയും സ്മൃതി ഇറാനി ആഞ്ഞടിച്ചു. മണിപ്പുര്‍ വിഭജിക്കപ്പെട്ടിട്ടില്ല. അത് ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും സ്മൃതി പറഞ്ഞു.