web analytics

മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്റർ തകരാറിൽ

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്റർ തകരാറിൽ. ഇതോടെ വൈദ്യുതോൽപാദനം പൂർണരീതിയിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.

മൂലമറ്റത്തെ മൂന്നാം നമ്പർ ജനറേറ്ററിന്റെ സ്പെറിക്കൽ വാൽവാണ് നിലവിൽ തകരാറിലായിരിക്കുന്നത്. പകരം വാൽവ് ഉള്ളതിനാൽ ഒരാഴ്ചക്കകം മാറ്റി സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനറേറ്റർ വിഭാഗം. വാൽവ് തകരാറിൽ ആയതോടെ ഒരു ജനറേറ്ററിന്റെ പ്രവർത്തനം പൂർണമായി നിലച്ചതായാണ് റിപ്പോർട്ട്.

മൂലമറ്റത്തുള്ള ആറ് ജനറേറ്ററുകളിൽ അഞ്ചെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുന്നതിനാൽ ജനറേറ്റർ തകരാർ വൈദ്യുത വിതരണത്തെ ബാധിക്കില്ലെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നിലവില്ലെന്നും അധികൃതർ പറഞ്ഞു. ഇന്നലെ മൂലമറ്റം വൈദ്യുതി നിലയത്തിൽ 5.07 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്.

നിലവിൽ സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപയോഗം 92 .123 ദശ ലക്ഷം യൂണിറ്റാണ്. ഇതിൽ 76 .70 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

Related Articles

Popular Categories

spot_imgspot_img