web analytics

ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോ? സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളുടെ നിലപാട് വിവാദമാകുന്നു

കോഴിക്കോട്: വീട്ടിൽ പ്രസവിച്ച് മലപ്പുറത്ത് യുവതി മരിക്കുകയും സമാന ആശങ്കകൾ മറ്റ് പലയിടത്തും ഉണ്ടാകുകയും ചെയ്തിട്ടും വെല്ലുവിളിയുമായി ഒരുവിഭാഗം രംഗത്ത്.

ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോയെന്ന് ചോദ്യം ഉന്നയിച്ചാണ് എപി സുന്നി വിഭാഗം നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെയാണ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച്കൊണ്ട് തങ്ങൾ പ്രസംഗം നടത്തിയത്. പോലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തങ്ങൾ പ്രസംഗത്തിൽ പറഞ്ഞു.

മലപ്പുറത്ത് വീട്ടിൽ നടന്ന അഞ്ചാം പ്രസവത്തിനിടെ അസ്മ എന്ന യുവതി ഗുരുതരാവസ്ഥയിൽ എത്തിയിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഭർത്താവ് തയ്യാറാകാതെ വന്നതോടെ മരണം സംഭവിച്ചത്. ഇതോടെയാണ് വിഷയം സജീവ ചർച്ചയായത്.

യൂട്യൂബിൽ മതം പ്രസംഗിക്കുകയും സിദ്ധചികിത്സകനെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന സിറാജ്ജുദ്ദീൻ, പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമ, ഇവരുടെ മകൻ എന്നിവർ ഈ കേസിൽ പിടിയിലായിരുന്നു.

ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പൊലീസും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അതിന് മറുപടിയായാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് ഇങ്ങനെ ചിലർ രംഗത്തെത്തുന്നത്.

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.

വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുജാഹിദ് വനിതാ വിഭാഗവും രംഗത്തെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img