web analytics

കൊമാക്കി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തി നശിച്ചു

മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് ഇന്ന് രാവിലെ കത്തിനശിച്ചത്.

ഇന്ന് വെളുപ്പിന് 3.15 നായിരുന്നു സംഭവം. മൂന്ന് വർഷം പഴക്കമുള്ള സ്കൂട്ടറിനാണ് ആണ് തീപിടിച്ചത്.

സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു.

സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറാണ് പതിവ്. എന്നാൽ, ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. പിന്നീട്പൈപ്പ് വെള്ളം ഉപയോ​ഗിച്ച് തീയണച്ചു.

വണ്ടി നിർത്തിയിട്ടിരുന്ന സ്ഥലവും നശിച്ചുപോയിരുന്നു. ബാറ്ററിയുടെ ഭാ​ഗത്തായിരുന്നു തീയുണ്ടായിരുന്നത്. അത് പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. പെട്ടെന്ന് കണ്ടതോടെ തീയണക്കാൻ കഴിഞ്ഞത് വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കി.

സൈഫുദ്ദീൻ കച്ചവടത്തിനായി വാങ്ങിയ വാഹനമാണിത്. മലപ്പുറംഅങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img