web analytics

‘തറയിലെ രക്തം തുടച്ചു, തുണി കത്തിച്ചു കളഞ്ഞു’; ബിജു ജോസഫ് കൊലപാതകത്തില്‍ ജോമോന്റെ ഭാര്യ അറസ്റ്റിൽ

തൊടുപുഴ: തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയാണ് (45) അറസ്റ്റിലായത്. കേസിലെ അഞ്ചാം പ്രതിയാണ് സീന.

നേരത്തെ ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയെങ്കിലും ഇവർ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇന്നലെ തൊടുപുഴ പൊലീസിന്റെ മുന്‍പില്‍ ഹാജരായി. തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികള്‍ മരണമുറപ്പിക്കാനായി ബിജുവിന്റെ മൃതദേഹവുമായി ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് സീനയാണ്. തുടർന്ന് വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമായ പ്രവിത്താനം സ്വദേശി എബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

Related Articles

Popular Categories

spot_imgspot_img