സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കുവേണ്ടി: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തില്‍ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ എടുത്ത് വരുന്നതെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി ജി.അനില്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ തക്കാളി ലഭിക്കുന്നതിനേക്കള്‍ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ വില്‍ക്കുന്നത്. ഇത്തരത്തിലുള്ള സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും മന്ത്രി ചോദിച്ചു. 2016 മുതല്‍ കോടികളാണ് പൊതുവിപണി രംഗത്ത് സര്‍ക്കാര്‍ ചെലവഴിച്ചത്. 12000 കോടിയോളം രൂപ ഇക്കാലയളവില്‍ പൊതുവിപണിയിലെ ഇടപെടലിനും സബ്സിഡിക്കുമായി ചെലവഴിച്ചിട്ടുണ്ട്.

സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഡിമാന്‍ഡ് കൂടുമ്പോള്‍ സാധനങ്ങള്‍ തീര്‍ന്ന് പോകും. ജൂലായില്‍ അത്തരത്തില്‍ ചില പ്രയാസങ്ങളുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. തീര്‍ന്ന സാധനങ്ങള്‍ വേഗത്തില്‍ എത്തിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, വിലകയറ്റം എല്ലാ സീമകളും ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ നോക്കി പരിഹസിക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞ സബ്സഡി സാധനങ്ങളൊന്നും സപ്ലൈകോ ഔട്ട്ലെറ്റില്‍ ഇല്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. നിയമസഭയുടെ തൊട്ട് സമീപമുള്ള ഔട്ട്ലെറ്റില്‍ പോയാല്‍ തന്നെ മന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം

കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ്...

വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ...

ലോകത്ത് 4 രാജ്യങ്ങളിൽ മാത്രം; അടുത്തത് ഇന്ത്യയിൽ; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. മാർച്ച് 31-ഓടെ...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!