64 എംപി ടെലിഫോട്ടോ പോര്‍ട്രെയ്റ്റ് ക്യാമറ, 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ: ഓപ്പോ റെനോ 10 ഉടനെത്തും

 

ഓപ്പോ റെനോ സീരിസ് 10 രാജ്യത്ത് ഉടന്‍ ലഭ്യമായി തുടങ്ങും. ഫ്‌ലിപ്കാര്‍ട്ട് വഴി രാജ്യത്ത് ഫോണിന്റെ വിപണനം ആരംഭിക്കുമെന്ന വാര്‍ത്ത കമ്പനി തന്നെയാണ് പങ്കുവച്ചത്. വരാനിരിക്കുന്ന സീരീസിനായി ഇ-ടെയ്ലര്‍ ഒരു ലിസ്റ്റിംഗ് പേജും സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ‘Oppo Reno10 Series 5G The Portrait Expert Launching Soon’ എന്നാണ് നല്‍കിയിരിക്കുന്നത്.

വരാനിരിക്കുന്ന റെനോ 10 സീരീസിന്റെ ചില സവിശേഷതകളും ഫ്‌ലിപ്പ്കാര്‍ട്ട് വെബ്പേജില്‍ നല്കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) ഉള്ള 64 എംപി ടെലിഫോട്ടോ പോര്‍ട്രെയ്റ്റ് ക്യാമറയാണ് പുതിയ ഫോണിലുളളത്. മെയ് മാസത്തിലാണ് ഈ ഫോണ് ചൈനയില്‍ അവതരിപ്പിച്ചത്. ഏകദേശം 29,000 രൂപയായിരുന്നു ഇതിന്റെ പ്രാരംഭവില.

ചൈനയില്‍ ലഭ്യമായതു പോലെ ഓപ്പോ റെനോ 10 5ജി ഐസ് ബ്ലൂ, സില്‍വറി ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണില്‍ 32എംപി ടെലിഫോട്ടോ പോര്‍ട്രെയിറ്റ് ക്യാമറയുണ്ട്. എട്ട് ജിബി റാമിലും 256 ജിബി ഇന്റേണല്‍ സ്റ്റോറേജിലും സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി ഒക്ടാ കോര്‍ ചിപ്സെറ്റാണ് ഇതിന് നല്കിയിരിക്കുന്നത്.

ഓപ്പോ റെനോ 10 പ്രോ, റെനോ 10 പ്രോ+ എന്നിവയില്‍ യഥാക്രമം മീഡിയടെക് ഡൈമന്‍സിറ്റി 8200, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ Gen 1 ചിപ്സെറ്റുകളാണ് നല്‍കിയിരിക്കുന്നത്. രണ്ട് ഉപകരണങ്ങളും സില്‍വറി ഗ്രേ, സില്‍വറി ഗ്രേ കളര്‍ വേരിയന്റുകളിലാണ് ലഭ്യമാവുക. കൂടാതെ 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ടാകും.

ഓപ്പോ റെനോ 10 പ്രോ, ഓപ്പോ റെനോ 10 പ്രോ+ എന്നീ ഫോണുകളില്‍ സോണി IMX890 സെന്‍സറോട് കൂടിയ 50എംപി മെയിന്‍ക്യാമറയുണ്ട്. ഓപ്പോ റെനോ 10 പ്രോയ്ക്ക് 32 എംപി ടെലിഫോട്ടോ പോര്‍ട്രെയിറ്റ് ക്യാമറയുണ്ടെങ്കില്‍, റെനോ 10 പ്രോ + 5 ജി ഒഐഎസിനൊപ്പം 64 എംപി ടെലിഫോട്ടോ പോര്‍ട്രെയ്റ്റ് ക്യാമറയാണുള്ളത് എന്നതും ശ്രദ്ധേയമാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

എട്ടാം ക്ലാസുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കി 3 അധ്യാപകർ

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു....

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

സ്‌കൂട്ടർ മോഷണം; പ്രതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥർ

കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയിൽ മിഷ്‌കാൽ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അബ്ദുറഹ്‌മാൻ എന്നയാളുടെ...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ...

വയോധികയുടെ വായിൽ തുണി തിരുകി മോഷണം

കു​മ​ളി:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തിരുകി സ്വ​ർ​ണം കവർന്നു....

Related Articles

Popular Categories

spot_imgspot_img