web analytics

വിൽപ്പന നടത്തുന്നത് സ്പിരിറ്റ് കലർത്തിയ കള്ള്; എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് 588 ലിറ്റർ, തൃശൂരിൽ കള്ള് ഷാപ്പിനെതിരെ നടപടി

തൃശൂര്‍: എസ്എൻ പുരത്തെ ഷാപ്പില്‍ നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടികൂടി. ശ്രീനാരായണപുരം സെന്‍ററിന് പടിഞ്ഞാറു ഭാഗത്തുള്ള പോഴങ്കാവ് ഷാപ്പില്‍ നിന്നാണ് 21 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് കള്ള് ഷാപ്പ് അടച്ചുപൂട്ടി.

ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി മുരിങ്ങൂർ വടക്കുംമുറി പുത്തൻത്തറ വീട്ടിൽ സൈജു, ഷാപ്പ് മാനേജരായ ശ്രീനാരായണപുരം പനങ്ങാട് ചാണാശേരി വീട്ടിൽ സ്വദേശി റിജില്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. സ്പിരിറ്റ് കലര്‍ന്ന കള്ള് പിടിച്ചെടുത്തതിനുശേഷം ഷാപ്പ് അടച്ചുപൂട്ടുകയായിരുന്നു. ഷാപ്പ് ലൈസന്‍സ് ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതി കള്ള് ഷാപ്പ് മാനേജറെ റിമാന്‍ഡ് ചെയ്തു.

പാലക്കാട് നിന്നും കൊണ്ട് വരുന്ന കള്ളിൽ സ്പിരിറ്റ് കലർത്തിയാണ് ഷാപ്പിൽ വിൽക്കുന്നതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.

 

Read Also: നിയന്ത്രണം തെറ്റി ബൈക്ക് ബസിനു മുന്നിലേക്ക്; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img