തൃശൂര്‍: ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തുമെന്നും തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അതോടെ അവസാനിക്കും എന്ന പ്രതീക്ഷയിലുമാണ് തൃശൂര്‍ സ്വദേശി രമേഷ് കുമാര്‍ ഓണം ബമ്പര്‍ ടിക്കറ്റുകളെടുത്തത്. ഒന്നും രണ്ടുമൊന്നുമല്ല 500 രൂപ വിലയുള്ള 50 ടിക്കറ്റുകളാണ് രമേഷ് എടുത്തത്.50 onam bumper taken
ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചില്ലെന്ന് മാത്രമല്ല രമേഷ് കുമാര്‍ വാങ്ങിയ ടിക്കറ്റുകള്‍ മോഷണം പോകുകയും ചെയ്തു. തന്റെ ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം ചിലവാക്കിയാണ് രമേഷ് ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയത്.
55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിലാണ് പുത്തൂര്‍ പൗണ്ട് റോഡ് കരുവാന്‍ രമേഷിന്റെ ജീവിതം. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് 20,000 രൂപ മുടക്കി 40 ഓണം ബംബര്‍ ടിക്കറ്റുകള്‍ എടുത്തത്.
രമേഷ് വാങ്ങിയ ടിക്കറ്റുകളില്‍ ഒന്നുപോലും ബാക്കിയില്ലാതെ എല്ലാം മോഷണം പോയി. രമേഷിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളുമായി സ്വത്തു തര്‍ക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്.
ലോട്ടറിയടിച്ചാല്‍ കടം വീട്ടാമെന്ന പ്രതീക്ഷയിലാണു ടിക്കറ്റുകള്‍ വാങ്ങിയത്. മോഷ്ടിക്കപ്പെട്ട ടിക്കറ്റുകള്‍ കണ്ടുകിട്ടിയില്ലെങ്കിലോ എന്ന് ഭയന്ന് രമേഷ് കഴിഞ്ഞ ദിവസം 10 ടിക്കറ്റുകള്‍ കൂടി വാങ്ങിയിരുന്നു.
മൊത്തം 25,000 രൂപ ഓണം ബമ്പര്‍ ടിക്കറ്റെടുക്കാന്‍ ചെലവാക്കിയെങ്കിലും നഷ്ടത്തിന്റെ കണക്കുകളില്‍ ആ തുകയും ഉള്‍പ്പെട്ട്ത് മാത്രം ബാക്കി.