കൊച്ചി:കൊച്ചിയിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്ന സംഭവത്തിൽ ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി. അഞ്ചംഗ ക്വട്ടേഷന്‍ സംഘം കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പൊലീന്റെ പിടിയിലായത്. ഈ മാസം 19ന് തൈക്കൂടത്ത് വെച്ചായിരുന്നു സംഭവം.(50 lakh stolen from car in Kochi; police caught the quotation group)
പച്ചാളം സ്വദേശിയുടെ കാറില്‍ നിന്നാണ് പണം കവര്‍ന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ കൊലക്കേസ് പ്രതികള്‍ കൂടിയാണ് എന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദില്‍ നിന്നാണ് ക്വട്ടേഷന്‍ ലഭിച്ചത് എന്നാണ് പ്രതികളുടെ മൊഴി എന്ന് പോലീസ് പറഞ്ഞു.
മൂന്ന് കോടി രൂപയാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ 50 ലക്ഷം രൂപയാണ് പ്രതികൾ കവര്‍ന്നത്. അതേസമയം കാറില്‍ ഉണ്ടായിരുന്ന പണം കള്ളപ്പണമിടപാടിന്റെ ഭാഗമായിരുന്നോ എന്നതടക്കം അന്വേഷിക്കുകയാണ് പൊലീസ്.