പുതിയ 4 ഇനം പക്ഷികൾ; പെരിയാർ കടുവാ സങ്കേതത്തിൽ പക്ഷി സർവേ പൂർത്തിയായി

ഇടുക്കി: പെരിയാർ കടുവാ സാങ്കേതത്തിൽ പക്ഷി സർവേ പൂർത്തീകരിച്ചു. ഈ സർവേയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ 228 ഇനത്തിൽപ്പെട്ട പക്ഷികളെയാണ് കണ്ടെത്തി രേഖപ്പെടുത്തുവാൻ കഴിഞ്ഞത്. ഇവയിൽ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉൾപ്പെടുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട 33 ഇനം പക്ഷികളും, പശ്ചിമഘട്ടത്തിൽ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

സർവേയുടെ ഭാഗമായി പെരിയാർ കടുവ സങ്കേതത്തിൽ പുതിയ നാല് ഇനം പക്ഷികളെ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പെരിയാർ കടുവ സാങ്കേതത്തിൽ ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ ഇനം 345 സ്പീഷീസുകൾ ആക്കി പുതുക്കി.ജനുവരി 29 ന് ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 28 സ്ഥലങ്ങളിലാണ് കണക്കെടുപ്പ് ആരംഭിച്ചത്.

കേരള കാർഷിക സർവകലാശാല, സെൻറർ ഫോർ വൈൽഡ്‌ലൈഫ് സ്റ്റഡീസ് – ബംഗളരു, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല, മലബാർ ക്രിസ്ത്യൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ്- തിരുവനന്തപുരം, കോട്ടയം നേച്ചർ സൊസൈറ്റി, മലബാർ അവയർനസ് ആന്റ് റെസ്‌ക്യു സെന്റർ ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും, പക്ഷി വിദഗ്ധരും ഉൾപ്പടെ 54 പേർ വനംവകുപ്പ് ജീവനക്കാർക്കൊപ്പം കണക്കെടുപ്പിൽ പങ്കുചേർന്നു.

സർവേയ്ക്ക് പെരിയാർ ഈസ്റ്റ്, വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർമാർ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ കൺസർവേഷൻ ബയോളജിസ്റ്റ്മാർ എന്നിവരാണ് നേതൃത്വം നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി താമസം പ്രതിക്കൊപ്പം

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി...

Related Articles

Popular Categories

spot_imgspot_img