ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

കോപ്ടർ വാങ്ങാൻ 60-100കോടിയാണ് ചെലവ്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക് ഇതുവരെ വാടകയിനത്തിൽ സംസ്ഥാന സ‌ക്കാർ നൽകിയത് 33.23കോടി.

പവൻഹാൻസിന്റെ ആദ്യകോപ്ടറിന് കുടിശികയുണ്ടായിരുന്ന 83.8ലക്ഷം ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി വ്യാഴാഴ്ച അനുവദിച്ചത് ഉൾപ്പെടെയുള്ള തുകയാണ് ഇത്. ചിപ്സൺ ഏവിയേഷന്റെ പുതിയ കോപ്ടറിന് 5കോടിയോളം വാടകകുടിശികയുണ്ട്.

80ലക്ഷം മാസവാടക നൽകേണ്ട കോപ്ടർ കാര്യമായ പണിയൊന്നുമില്ലാതെ വെറുതെ കിടക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ-നാവികസേനകൾ കോപ്ടർ അയയ്ക്കുമെന്നിരിക്കെയാണ് ഈ വാടകധൂർത്തെന്നാണ് ആക്ഷേപം.

11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാർക്കിംഗ് ഫീസ് സഹിതമാണ് 80ലക്ഷം മാസവാടക നിശ്ചയിച്ചിരിക്കുന്നത്. ചാലക്കുടിയിലെ ഹാംഗർ യൂണിറ്റിൽ പാർക്കുചെയ്യുന്ന കോപ്ടർ ആവശ്യമുള്ളപ്പോൾ തലസ്ഥാനത്തേക്ക് പറന്നെത്തുകയാണ് പതിവ്.

വളരെ അപൂർവമായാണ് മുഖ്യമന്ത്രി ഇതിൽ പറക്കാറുള്ളത്. ഗവർണറും മന്ത്രിമാരും ഡി.ജി.പിയും ചീഫ്സെക്രട്ടറിയുമൊന്നും കോപ്ടർ ഉപയോഗിക്കാറില്ല. മാവോയിസ്റ്റുകളെ തെരയാനായി ഇടയ്ക്കിടെ കോഴിക്കോട്ടെത്തിക്കാറുണ്ട്. 80ലക്ഷം രൂപയ്ക്ക് 25മണിക്കൂറേ പറക്കൂ. അധികമുള്ള മണിക്കൂറൊന്നിന് 90,000രൂപവീതം നൽകണമെന്നാണ് കരാർ. 3വർഷത്തേക്കുള്ള കരാർ പ്രകാരം 28.80കോടിയാണ് ആകെ നൽകേണ്ടത്. ആദ്യമെടുത്ത പവൻഹാൻസിന്റെ കോപ്ടറിന് 1.71കോടിയായിരുന്നു മാസവാടക നിശ്ചയിച്ചിരുന്നത്. ഇതിനായി 22.15കോടിയാണ് ചെലവിട്ടത്.

2023സെപ്തംബർ മുതലാണ് സംസ്ഥാനം ചിപ്സണിന്റെ കോപ്ടർ ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ ഇസഡ്-പ്ലസ് സുരക്ഷയുള്ളതിനാൽ മുഖ്യമന്ത്രി എത്രതവണ കോപ്ടറിൽ യാത്രചെയ്തതെന്നതടക്കം വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിയമസഭയെ അറിയിച്ചത്.

വയനാട്ടിലെ കാലവർഷക്കെടുതിയിൽ രക്ഷാപ്രവർത്തകരുമായി കോപ്ടർ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പറന്നിരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായും എയർ ആംബുലൻസായും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മേപ്പാടി ഉരുൾപൊട്ടൽ സമയത്ത് കോപ്ടർ ഉപയോഗിച്ചില്ല.

വാടകകോപ്ടറിന്റെ കഥ ഇങ്ങനെ: പൊലീസിന്റെ നിരന്തര ആവശ്യപ്രകാരമാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ട്, ബഡ്ജറ്റ്‌വിഹിതം, അധികഗ്രാന്റ് എന്നിവയിൽനിന്നാണ് ഇതിൻ്റെ വാടകനൽകുന്നത്. വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദസഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയ്ക്ക് കോപ്ടർ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനുമുപയോഗിച്ചെങ്കിലും ഫലംകണ്ടില്ല. മാവോയിസ്റ്റ് നിരീക്ഷണത്തിന് പോയപ്പോൾ കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളഞ്ഞത്രെ. രാത്രിയിലടക്കം പ്രതികൂല കാലാവസ്ഥയിൽ പറക്കാമെന്നാണ് കമ്പനിയുടെ വാദം. പക്ഷേ, രാത്രിയിലോ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ല. രക്ഷാദൗത്യങ്ങൾക്കും ഉപയോഗിക്കാനാവില്ല.

കോപ്ടർ വാങ്ങാൻ 60-100കോടിയാണ് ചെലവ്. ഇപ്പോഴത്തെ കോപ്ടറിന്റെ കരാർ തീരുമ്പോഴേക്കും വാടകയിനത്തിൽ 62കോടിയോളം നൽകിയിരിക്കും

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

വിമാനത്തിനുള്ളിൽ പുകവലി

വിമാനത്തിനുള്ളിൽ പുകവലി തിരുവനന്തപുരം: വിമാനത്തിനുള്ളിൽ നിന്നും പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

Related Articles

Popular Categories

spot_imgspot_img