ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി; 3 പേർക്ക് പരുക്ക്
കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിൽ നിയന്ത്രണം നഷ്ടമായി എത്തിയ സ്വകാര്യ ബസ് ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറി. തങ്കമണി -കട്ടപ്പന റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സാണ് ഞായർ 5: 30 തോടെ അപകടം ഉണ്ടാക്കിയത്.
നിയന്ത്രണം നഷ്ടമായ വാഹനം ടെർമിനലിനുള്ളിൽ കസേരയിൽ ഇരുന്നിരുന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ കൊച്ചുതോവാള സ്വദേശികളായ ബ്രിയാന്റോ (17),അറക്കൽ അർനോൾഡ് (16) എന്നിവർക്കും,കണ്ടക്ടർ ഉദയഗിരി വാകവയലിൽ ജ്യോതിഷ്കുമാർ (23) എന്നിവരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതോടൊപ്പം ടെർമിനിനുള്ളിൽ യാത്രക്കാർക്കായി സ്ഥാപിച്ചിരിക്കുന്ന കസേരകളും തകർന്നു.
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിക്ക് ഐസിയുവിൽ പീഡനം; മെഡിക്കൽ കോളേജിലെ അറ്റൻഡറെ പിരിച്ചുവിട്ടു
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ എ.എം.ശശീന്ദ്രനെ പിരിച്ചു വിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലാണു നടപടിയെടുത്തത്.
മെഡിക്കൽ കോളജ് അസി. കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തിനുശേഷം അതിജീവിത നിരന്തരം നിയമപോരാട്ടത്തിലായിരുന്നു. പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കുശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം.
ക്രിമിനൽത്തൊപ്പികൾക്ക് സംരക്ഷണം; നടപടി കണ്ണിൽപ്പൊടി ഇടാൻ മാത്രം
സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു സമയം കഴിഞ്ഞു തിരിച്ചുവന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം അവിടെയായിരുന്നു.
അപ്പോഴായിരുന്നു പീഡനം. ശസ്ത്രക്രിയയ്ക്കുശേഷം മയക്കം പൂര്‍ണമായി മാറാത്ത യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു.
പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു
പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ ആണ് മരിച്ചത് മരിച്ചത്. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാർ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്.









