web analytics

ഇടയിൽ കയറിയ 24 നെ വീഴ്ത്താനാവാതെ ഏഷ്യാനെറ്റ്; റിപ്പോർട്ടറുടെ കുതിച്ചു കയറ്റത്തിൽ കണ്ണു തള്ളി ചാനലുകൾ;ഒരോ ആഴ്ചയും 20 മുതല്‍ 50 പോയിന്റിന്റെ വരെ മുന്നേറ്റം; ഇതെന്തൊരു മാജിക്

ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഏഷ്യനെറ്റ് ന്യൂസില്‍ നിന്നും പിടിച്ചെടുത്ത ഒന്നാം സ്ഥാനം നിലനിര്‍ത്തി 24 ന്യൂസ്. 24 News retained the first position taken from Asianet News

മലയാളം ന്യൂസ് ചാനലുകളുടെ 32 ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോഴാണ് 24 ന്യൂസ് ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ചത്. 

എന്നാല്‍ ഒന്നാം സ്ഥാനം അധികകാലം നിലനില്‍ക്കില്ലെന്ന സൂചന നല്‍കി ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്നത്. ഒരോ ആഴ്ചയും 20 മുതല്‍ 50 പോയിന്റിന്റെ വരെ മുന്നേറ്റമാണ് ടിആര്‍പിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നത്. 

ഈ മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഏഷ്യാനെറ്റിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അടുത്ത ആഴ്ച്ച റിപ്പോര്‍ട്ടറിന് രണ്ടാം സ്ഥാനത്തേക്ക് എത്താനാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ മുന്നേറ്റം നടന്നിരിക്കുന്നത്. 31 ആഴ്ചയില്‍ 150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 ആദ്യം മറികടന്നത്. എന്നാല്‍, കഴിഞ്ഞ 32 ആഴ്ചയില്‍ അത് 165.78 പോയിന്റായി ഉയര്‍ത്താന്‍ 24 ന്യൂസിന് കഴിഞ്ഞിട്ടുണ്ട്. 

എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിന് 31 ആഴ്ചയില്‍ ബാര്‍ക്കില്‍ 147 പോയിന്റും, 32 ആഴ്ചയില്‍ 155 പോയിന്റുമാത്രമാണ് നേടാനായത്. ഇക്കുറിയും ഏഷ്യാനെറ്റിന് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു.

മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ടിവി ബാര്‍ക്കില്‍ ഇത്തവണയും എക്കാലത്തെയും വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്. 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്. 31 ആഴ്ചയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റാണ് നേടിയത്. 

എന്നാല്‍ 32 ആഴ്ചയിലേക്ക് എത്തിയതോടെ 136 പോയിന്റായി അത് ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ക്കില്‍ ഏറ്റവും മികച്ച മുന്നേറ്റം നടത്തുന്ന ചാനലായി റിപ്പോര്‍ട്ടര്‍ മാറിയിട്ടുണ്ട്. ഈ മുന്നേറ്റം തുടര്‍ച്ചയായി കാഴ്ച്ചവെയ്ക്കുകയാണെങ്കില്‍ അധികം താമസിക്കാതെ തന്നെ ചാനല്‍ ഒന്നാം സ്ഥാനത്ത് എത്തിയേക്കും.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. 

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.

മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 81 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 73 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.”

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

കേരളം പോളിംഗ് ബൂത്തിലേക്ക്: 1252 പത്രികകൾ, ഇന്ന് നിർണ്ണായകം!

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുന്നു....

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം!

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം! കൊടുങ്ങല്ലൂർ: ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ...

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

Related Articles

Popular Categories

spot_imgspot_img