ടിആർപിയിൽ (ടെലിവിഷൻ റേറ്റിങ്ങ് പോയിന്റിൽ) നിലനിർത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക ആദ്യമായി തകർത്ത് 24 ന്യൂസ്. 150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 മറികടന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് ബാർക്കിൽ 147 പോയിന്റ് മാത്രമാണ് നേടാനായത്. മലയാളം ന്യൂസ് ചാനൽ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന 24 ബാർക്കിൽ പുതിയ മുന്നേറ്റം നടന്നിരിക്കുന്നത്.24 News broke the monopoly of Asianet News; It topped the TRP with 150 points
മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോർട്ടർ ടിവി ബാർക്കിൽ എക്കാലത്തെയും വലിയ കുതിപ്പ് ഇത്തവണയും നടത്തിയിട്ടുണ്ട്. ടിആർപിയിൽ വൻ മുന്നേറ്റമാണ് ചാനൽ നടത്തുന്നത്. മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോർട്ടർ ടിവി 116 പോയിന്റാണ് സ്വന്തമാക്കിയത്.
മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാർക്കിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 77 പോയിന്റുകൾ മാത്രമാണ് നേടാനായത്. 72 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ആറാം സ്ഥാനത്ത് കൈരളി ന്യൂസാണ്. 26 പോയിന്റുകൾ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. ജനം ടിവിക്ക് ഇക്കുറി ടിആർപിയിൽ വൻ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.
പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 24 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥനത്ത് നിൽക്കുന്നത്. ബാർക്ക് റേറ്റിൽ ഏറ്റവും പിന്നിൽ ഇത്തവണ ജനം ടിവിയാണ്. 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്താൻ മാത്രമെ ജനം ടിവിക്കായുള്ളൂ.