web analytics

വൈദ്യുത ബസിന് തീപിടിച്ചു; 21 യാത്രക്കാർക്ക് പരിക്ക്

കോയമ്പത്തൂര്‍: സ്വകാര്യ വൈദ്യുത ബസിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് 21 പേര്‍ക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് 24 യാത്രക്കാരുമായി വന്ന ബസിനാണ് തീപ്പിടിച്ചത്. കരുമത്തംപട്ടിക്ക് സമീപത്തു വെച്ചാണ് അപകടം.

ശനിയാഴ്ച രാത്രിയില്‍ യാത്ര തിരിച്ച ബസിനു ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തീപിടിക്കുകയായിരുന്നു. കരുമത്തംപട്ടിയില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിലാണ് ബസിനു തീപിടിച്ചത്.

അപകട സമയത്ത് അതുവഴി വന്ന ലോറി ഡ്രൈവര്‍മാരായ വിരുദുനഗര്‍ തിരുച്ചുളി സ്വദേശികളായ സി. ശബരിമല (29), എം. രമേശ് (29) എന്നിവര്‍ ചേർന്ന് ബസിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും യാത്രികരെ രക്ഷപ്പെടുത്തുകയും ചെയ്തു.

മറ്റു വഴിയാത്രക്കാര്‍ കൂടി ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെ പരിക്കുകളും ഗുരുതരമല്ല.

തീ പിന്നീട് ആളിപ്പടര്‍ന്നു. പിന്നാലെ സൂളൂരില്‍ നിന്നും കരുമത്തംപട്ടിയില്‍ നിന്നും എത്തിയ അഗ്നിശമനസേന തീയണച്ചു. സംഭവത്തിൽ കരുമത്തംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Summary: A private electric bus traveling from Tiruchirappalli to Coimbatore caught fire, injuring 21 passengers. The bus was carrying 24 passengers when the incident occurred.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img