web analytics

പുതിയ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളിയിലാണ് സംഭവം. ചന്ദനപ്പള്ളി സ്വദേശി ലിജോ, ലീന ഉമ്മൻ ദമ്പതികളുടെ മകൻ ജോർജ് സ്ഖറിയ ആണ് മരിച്ചത്.

വിദേശത്തായിരുന്ന കുടുംബം ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന് മെയ് അ‍ഞ്ചാം തീയതിയായിരുന്നു ഇവരുടെ പുതിയ വീടിന്റെ പാലുകാച്ചൽ നടന്നത്.

മെയ് രണ്ടാം തീയതി ജോർജ് സ്ഖറിയയുടെ മാമോദീസ ചടങ്ങും നടത്തിയിരുന്നു. പുതിയ വീട്ടിൽ താമസം തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞാണ് രണ്ടു വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗം.

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ പെൺകുട്ടി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ

മൂന്നാർ: വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ – പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്.

10-ാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്. ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു താമസം. രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയെ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img