അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ റീഗന്‍ വിമാനത്താവളത്തിന് സമീപം നടന്ന അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് വിവരം. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2 dead in flight accident in us
കൂട്ടിയിടിച്ച വിമാനം കന്‍സാസില്‍ നിന്നും വാഷിങ്ടണിലേക്ക് വന്ന 5342 ആണെന്നാണ് വിവരം. യുഎസ് സൈന്യത്തിന്‍റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച വിമാനം പട്ടോമക് നദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു.
65 പേര്‍ക്ക് സഞ്ചരിക്കാനാവുന്ന വിമാനമാണിത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ ജീവനക്കാരുള്‍പ്പടെ 60 പേരുണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.